രസതന്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരം മൂന്നു പേർക്ക്

ലിഥിയം അയൺ ബാറ്ററികളുടെ കണ്ടു പിടുത്തം മനുഷ്യരാശിക്ക് വലിയ നേട്ടമുണ്ടാക്കുന്നതാണെന്ന് പുരസക്കാര പ്രഖ്യാപന വേളയിൽ അക്കാദമി പറഞ്ഞു.

രസതന്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരം മൂന്നു പേർക്ക്

സ്വീഡിഷ് അക്കാദമിയുടെ ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജോൺ ബി. ഗുഡിനഫ്, സ്റ്റാൻലി എം.വിറ്റിങ്ഹാം, അകിര യോഷിനോ എന്നിവർക്കാണ് ഇത്തവണത്തെ പുരസ്കാരം. ഭാരം കുറഞ്ഞ ലിഥിയം അയോൺ ബാറ്ററികളുടെ കണ്ടുപിടുത്തത്തിനാണ് പുരസ്ക്കാരം

ലിഥിയം അയൺ ബാറ്ററികളുടെ കണ്ടു പിടുത്തം മനുഷ്യരാശിക്ക് വലിയ നേട്ടമുണ്ടാക്കുന്നതാണെന്ന് പുരസക്കാര പ്രഖ്യാപന വേളയിൽ അക്കാദമി പറഞ്ഞു. ജര്‍മനിയില്‍ ജനിച്ച ജോണ്‍ ബി. ഗുഡിനഫ് ടെക്സാസ് സര്‍വകലാശാലയില്‍ പ്രൊഫസറാണ്. യു കെ സ്വദേശിയായ സ്റ്റാന്‍ലി വിറ്റിങ് ഹാം ബിങ്ഹാംടണ്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. ജപ്പാന്‍ സ്വദേശിയാണ് അകിറ യോഷിനോ. ജപ്പാനിലെ മെയ്ജോ സര്‍വകാശാലയിലെ പ്രൊഫസറാണ്.

Read More >>