വാട്‌സപ്പില്‍ ഇനി ഗ്രൂപ്പ് കോളും

Published On: 13 Aug 2018 10:20 AM GMT
വാട്‌സപ്പില്‍ ഇനി ഗ്രൂപ്പ് കോളും

'വാട്‌സപ്പില്‍ ഇനി ഗ്രൂപ്പായുള്ള കോളായാലൊ? അത് വിഡിയോ കോള്‍ വേണോ.,അതോ വോയ്‌സ് കോള്‍ വേണോ, അത് നിങ്ങള്‍ക്കു തീരുമാനിക്കാം'

പറഞ്ഞു വരുന്നത് വാട്‌സപ്പിന്റെ പുതിയ പതിപ്പിന്റെ സവിശേഷതയാണ്. നിലവില്‍ വാട്‌സപ്പില്‍ ഒരാളുമായിട്ടായിരുന്നു വോയ്‌സ് കോളോ വിഡിയോ കോളോ നടത്താന്‍ സാധിച്ചിരുന്നത്. എന്നാല്‍ പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പരമാവധി നാലു പേരുമായി കണ്ടു കൊണ്ടും കാണാതെയും സംസാരിക്കാം. ഈ സേവനം ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ലഭ്യമാണ്.

ആദ്യം ഒരാളുമായി സംസാരിക്കുക, അതിനു ശേഷം 'ആഡ് പാര്‍ട്ടിസിപ്പേറ്റ്' എന്ന ഓപ്ഷനില്‍ അമര്‍ത്തിയാല്‍ നമുക്ക് ഇഷ്ടമുള്ളവരുമായി എവിടെ വെച്ചും എപ്പോഴും സംസാരിക്കാം.

ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് 2.18.52 എന്ന പതിപ്പിലും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 2.18.145 എന്ന പതിപ്പിലൂടെയും ലഭിക്കും .

Top Stories
Share it
Top