സ്വാതിക്ക് കല്ല്യണം

Published On: 13 Aug 2018 10:48 AM GMT
സ്വാതിക്ക് കല്ല്യണം

ആമേന്‍, നോര്‍ത്ത് 24 കാതം, എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. ജക്കാര്‍ത്തയിലാണ് സ്ഥിരതാമസമാക്കിയ പൈലറ്റ് ആയ വികാസ് ആണ് വരന്‍. മലേഷ്യന്‍ എയര്‍വേയ്സിലാണ് വികാസ് ജോലി ചെയ്യുന്നത്. ദീര്‍ഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്ക് സിനിമയിലെ സഹസംവിധായകനായ ശ്രീധര്‍ ശ്രീയാണ് സ്വാതിയുടെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. ആഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുക. സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കുന്നുണ്ട്. വിവാഹ ശേഷം നടി അഭിനയം തുടരുമോയെന്ന ചര്‍ച്ചകളിലാണിപ്പോള്‍ ആരാധകരും സിനിമാ ലോകവും.

2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാരംഗത്തെത്തുന്നത്. തുടര്‍ന്ന് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. 2013ല്‍ റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആമേനിലൂടെയാണ് മലയാളിക്ക് പ്രിയങ്കരിയാവുന്നത്. മോസയിലെ കുതിര മീനുകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ മലയാളചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Top Stories
Share it
Top