മണിച്ചേട്ടന്റെ ചാലക്കുടിക്കാരന്‍ ചെങ്ങാതിയെ മൊഞ്ചനാക്കി ചാലക്കുടിയിലെ പിള്ളേര്‍

തങ്ങളെ ജീവനു തുല്യം സ്‌നേഹിച്ച് മണിച്ചേട്ടനെ മറക്കാന്‍ ചാലക്കുടിയിലെ പിള്ളേര്‍ക്ക് പറ്റില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍.

മണിച്ചേട്ടന്റെ ചാലക്കുടിക്കാരന്‍ ചെങ്ങാതിയെ മൊഞ്ചനാക്കി ചാലക്കുടിയിലെ പിള്ളേര്‍

മണിച്ചേട്ടനെ ഇഷ്ടപ്പെടാത്ത മലയാളികള്‍ ഉണ്ടാവില്ല, സിനിമയിലെ അഭിനയത്തിനു പുറമെ പലരും ജീവിതവും അഭിനയമാക്കിയപ്പോള്‍ മണിച്ചേട്ടന്‍ പച്ച മനുഷ്യനായി ജീവിച്ചു കാട്ടി. ആ മണിച്ചേട്ടന്റെ ജീവനായ ചാലക്കുടിക്കാരന്‍ ചെങ്ങായി എന്ന ഓട്ടോയുടെ ഇപ്പോഴത്തെ അവസ്ഥ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അത് കണ്ട ഒരോ മലയാളിയുടേയും നെഞ്ച് പൊട്ടി. പ്രളയത്തില്‍ മുങ്ങിയ വാഹനങ്ങള്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ പൊടിയും ചെളിയും പിടിച്ച് നശിക്കുന്ന ചിത്രങ്ങളായിരുന്നു സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്.തങ്ങളെ ജീവനു തുല്യം സ്‌നേഹിച്ച് മണിച്ചേട്ടനെ മറക്കാന്‍ ചാലക്കുടിയിലെ പിള്ളേര്‍ക്ക് പറ്റില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. പിള്ളേരെല്ലാം കൂടി പാടുപ്പെട്ട് കഴുകി വൃത്തിയാക്കിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗം. ഇനി എല്ലാം പഴയപോലെ ആക്കാനുള്ള ശ്രമത്തിലാണ് ചാലക്കുടിയിലെ പിള്ളേര്‍.

Read More >>