വായ് താളം മാത്രം ഉള്ള ഊച്ചാളീസ്, കണ്ണു തുറന്നു കാണണം;ഹേറ്റേഴ്‌സിന് മറുപടിയുമായി സിയാദ്

പതിനാലു വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ താനുണ്ടാക്കിയെടുത്ത ശരീര സൗന്ദര്യത്തെ ചോദ്യം ചെയ്താല്‍ ആരാ കലിപ്പിലാവാതിക്കുക.

വായ് താളം മാത്രം ഉള്ള ഊച്ചാളീസ്, കണ്ണു തുറന്നു കാണണം;ഹേറ്റേഴ്‌സിന് മറുപടിയുമായി സിയാദ്

നാലു വര്‍ഷമായി മിസ്റ്റര്‍ കൊല്ലമായി തുടരുന്ന സിയാദിത്തിരി കലിപ്പിലാണ്. കാരണം മറ്റൊന്നുമല്ല, പതിനാലു വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ താനുണ്ടാക്കിയെടുത്ത ശരീര സൗന്ദര്യത്തെ ചോദ്യം ചെയ്താല്‍ ആരാ കലിപ്പിലാവാതിക്കുക. തന്റെ പോസ് ചെയ്യാത്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് മസിലില്ലെന്ന വ്യാജ വാര്‍ത്തകള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് സിയാദിന്റെ ഫേസ്ബുക്ക് കുറിപ്പ്. നാലു തവണ മിസ്റ്റര്‍ കൊല്ലമായ തന്റെ ശരീര സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് സിയാദിന്റെ കുറിപ്പ്.


2015-16,2016-17,2017-18,2018-19 എന്നീ വര്‍ഷങ്ങളിലാണ് മിസ്റ്റര്‍ കൊല്ലമായി സിയാദ് തിരഞ്ഞെടുക്കപ്പെട്ടത്. 2013-14 ജൂനിയര്‍ കൊല്ലം ആയും 2014-15 ജൂനിയര്‍ കേരളം ആയും അംഗീകാരം ലഭിച്ചിട്ടുണ്ട്‌.