ശിവജിയെ 'ശിവജി'യെന്നു വിളിച്ചു; ഹുന്ദുരാജാക്കന്മാരെ അപമാനിക്കുന്നത് അവസാനിപ്പിക്കണം-ട്വിറ്ററില്‍ പ്രതിഷേധം

ജനങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്ത ചക്രവര്‍ത്തിയെ അപമാനിക്കുന്നതാണിതെന്നും ഇതിലൂടെ വരും തലമുറ അദ്ദേഹത്തെക്കുറിച്ച് എന്താണ് മനസ്സിലാക്കാന്‍ പോകുന്നതെന്നും ചിലര്‍ ചോദിക്കുന്നു.

ശിവജിയെ

അമിതാബ് ബച്ചന്‍ അവതാരകനായെത്തുന്ന ഷോയാണ് കോന്‍ബനേഗാ കരോര്‍പതി. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത ഷോയുടെ 11ാം സീസണിലെ എപ്പിസോഡില്‍ ഹിന്ദു രാജാക്കന്മാരെ അപമാനിച്ചുവെന്ന പേരില്‍ ട്വിറ്ററില്‍ പ്രതിഷേധം പുകയുന്നു. ഇതുമായി ബന്ധപ്പെട്ട് #Boycott_KBC_SonyTv എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങാണ് ട്വിറ്ററില്‍.

ഷോയിലെ ചോദ്യത്തിന് നൽകിയ ഒരു ഓപ്ഷനാണ് ചിലരുടെ പ്രതിഷേധത്തിന് കാരണമായത്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ സമകാലികന്‍ ആരായിരുന്നുവെന്നായിരുന്നു ചോദ്യം. ഇതിന് ഓപ്ഷന്‍ നല്‍കിയത് മഹാറാണ പ്രതാപ്, റാണ സംഗ, മഹാരാജ രഞ്ജിത് സിംഗ്, ശിവജി എന്നിങ്ങനെയാണ്.

എന്നാൽ ഔറംഗസീബിനെ ചക്രവര്‍ത്തിയെന്നും മറാത്ത ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജി മഹാരാജിനെ ശിവജിയെന്നും വിളിച്ച് അപമാനിച്ചുവെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. ജനങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്ത ചക്രവര്‍ത്തിയെ അപമാനിക്കുന്നതാണിതെന്നും ഇതിലൂടെ വരും തലമുറ അദ്ദേഹത്തെക്കുറിച്ച് എന്താണ് മനസ്സിലാക്കാന്‍ പോകുന്നതെന്നും ചിലര്‍ ചോദിക്കുന്നു.

ഇത് വേദനിപ്പിക്കുന്നതും അപമാനകരമാണെന്നുമാണ് ചിലര്‍ പറയുന്നത്. അതേസമയം പ്രതിഷേധം കനത്തതോടെ ക്ഷമാപണവുമായി സോണി ടിവി രംഗത്തെത്തിയിട്ടുണ്ട്. അശ്രദ്ധമൂലം ബുധനാഴ്ചത്തെ കെബിസി എപ്പിസോഡിൽ ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ച് തെറ്റായ പരാമർശമുണ്ടായി. അതിൽ ഞങ്ങൾ അതിയായി ഖേദിക്കുന്നതായും ക്ഷമാപണം നടത്തുന്നതായും സോണി ടിവി ട്വീറ്റ് ചെയ്തു.

Read More >>