ആദ്യം തലോടല്‍, പിന്നെ തല്ല്; എന്താണ് ഗാര്‍ഹിക പീഡനമെന്നറിയണോ? ഈ വീഡിയോ കണ്ടു നോക്കൂ

ഗാര്‍ഹിക പീഡനത്തിന്റെ പല ഘട്ടങ്ങള്‍ കാണിക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലാകുകയാണ്

ആദ്യം തലോടല്‍, പിന്നെ തല്ല്; എന്താണ് ഗാര്‍ഹിക പീഡനമെന്നറിയണോ? ഈ വീഡിയോ കണ്ടു നോക്കൂ

വിവാഹം കഴിഞ്ഞ് ആദ്യ ദിനങ്ങളിലെ മധുരം പിന്നീട് കയ്പാകുന്ന ഗാര്‍ഹിക പീഡനം എന്ന തീരാവേദനയെ ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ഒരു മിടുക്കി. ഗാര്‍ഹിക പീഡനത്തിന്റെ പല ഘട്ടങ്ങളെക്കുറിച്ചുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

സമൂഹത്തിലെ ഒരു വലിയ വിഭാഗം പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യമാണിത്, ചിലപ്പോഴെങ്കിലും ആണ്‍കുട്ടികളും.

വിവാഹം വേര്‍പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീയെ സമൂഹം പലവിധത്തില്‍ വിലക്കുന്നതിനെതിരായ സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്.

Read More >>