'ഇങ്ങനെയാവണം മുതലാളി': കടല്‍ കടന്നെത്തിയ സാന്ത്വനത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ബിജുവിന് പകരമാകില്ലെങ്കിലും ഇന്‍ഷൂറന്‍സ് തുകയും കമ്പനിയില്‍ നിന്ന് പിരിച്ചതും ചേർത്ത് 33.5 ലക്ഷം രൂപയുടെ ചെക്കും ലീ ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും കൈമാറിയിട്ടുണ്ട്.

ഇങ്ങനെയാവണം മുതലാളി: കടല്‍ കടന്നെത്തിയ സാന്ത്വനത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം സാജന്‍ ചാക്കോ എന്നയാള്‍ പങ്കുവെച്ച കുറച്ച് ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ഉള്ളു നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ​ഗൾഫിൽ വെച്ച് ജോലിക്കിടെ മരിച്ച തൻെറ തൊഴിലാളിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ കമ്പനി മുതലാളിയുടെ ചിത്രമാണിത്.

ചെങ്ങന്നൂര്‍ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗള്‍ഫില്‍ വെച്ച് ജോലിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. കമ്പനിയിൽ പ്ലംബർ ആയിരുന്നു ബിജു. കമ്പനി ഇടപെട്ടുതന്നെയാണ് ബിജുവിൻെറ മ‍ൃതദേഹം നാട്ടിലേക്ക് അയച്ചത്. ഇപ്പോഴിതാ ബിജുവിൻെറ കുടുംബത്തെ ആശ്വസിപ്പിക്കാൻ കമ്പനിയുടെ ഉടമസ്ഥന്‍ ഹംബര്‍ട്ട് ലീ തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.

ബിജുവിന്റെ വീട്ടിലെത്തി ഹംബര്‍ട്ട് ലീ അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ടു. അവരെ കാണുകയും ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ബിജുവിന് പകരമാകില്ലെങ്കിലും ഇന്‍ഷൂറന്‍സ് തുകയും കമ്പനിയില്‍ നിന്ന് പിരിച്ചതും ചേർത്ത് 33.5 ലക്ഷം രൂപയുടെ ചെക്കും ലീ ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും കൈമാറിയിട്ടുണ്ട്.

Read More >>