ലോകത്തിലെ ഏറ്റവും വലിയ മതപരമായ ആഘോഷത്തിനു തുടക്കം

കുംഭമേളയ്ക്ക് 10 കോടി പേര്‍ എത്തുമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍

ലോകത്തിലെ ഏറ്റവും വലിയ മതപരമായ ആഘോഷത്തിനു തുടക്കം

അലഹബാദ്: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന അർധകുംഭമേള ഇന്ന് തുടങ്ങും. പഴയ അലഹബാദിലെ ത്രിവേണീസംഗമത്തിൽ സ്നാനത്തിനും പൂജകൾക്കും പ്രാർഥനകൾക്കുമായി ലക്ഷക്കണക്കിന് തീർഥാടകർ ഇതിനകംതന്നെ എത്തിക്കഴിഞ്ഞു. അർധകുംഭമേളയാണ് ഇത്തവണത്തേത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെുടുക്കുന്ന ആഘോഷപരിപാടിയാണ് കുംഭമേള. 10 കോടി പേർ മേളയുടെ ഭാഗമായി എത്തുമെന്നാണ് കണക്കുകൂട്ടൽ. ജനുവരി 15-ന് തുടങ്ങി മാർച്ച് നാലുവരെയാണ് മേള. പ്രധാന ചടങ്ങുകൾ ഇന്ന് ആരംഭിച്ചു.

കൊടുംതണുപ്പിനിടയിലും പ്രയാ​ഗ് രാ ജിലേക്ക് തീർഥാടകപ്രവാഹമാണിപ്പോൾ. എല്ലാ തവണത്തേക്കാളും കൂടുതൽ വിദേശസഞ്ചാരികളെയാണ് യു.പി. സർക്കാർ ഇത്തവണ പ്രതീക്ഷിക്കുന്നത്. വിദേശസഞ്ചാരികൾ ധാരാളമായി ഇതിനകം എത്തിയിട്ടുണ്ട്. ഇവർക്കായി 1200 ആഡംബര ടെന്റുകളും പ്രത്യേക ഭക്ഷണശാലകളും പ്രയാ​ഗ് രാജിലെ മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്.

പ്രയാഗ് രാജിലേക്ക് കൂടുതൽ ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്. കുംഭമേളയുടെ മോടികൂട്ടാനായി എങ്ങും ചുവർചിത്രങ്ങളും പെയിന്റിങ്ങുകളും തയ്യാറാക്കിയിട്ടുണ്ട്.

അതിനിടെ കുംഭമേളയിൽ താമസസൗകര്യമൊരുക്കിയ സ്ഥലത്ത് തീപ്പിടിത്തമുണ്ടായി. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അഗ്നിശമനസേന എത്തി ഉടൻതന്നെ തീയണച്ചു.




Read More >>