നാളെ റമദാന്‍ ഒന്ന്

ആത്മസംസ്ക്കരണത്തിന്റെ രാപ്പകലുകള്‍ക്ക് നാളെയാരംഭം

നാളെ റമദാന്‍ ഒന്ന്

കോഴിക്കോട് : നാളെ റമദാന്‍ ഒന്ന് . റമദാന്‍ വ്രതാനുഷ്ഠാനത്തിനു തുടക്കം .കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു . ഇനിയുള്ള ഒരു മാസം മുസ്‌ലിം വിശ്വാസികള്‍ക്ക് വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ഥനയുടെയും ദിനരാത്രങ്ങളായിരിക്കും.

മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാന്‍ . പാപങ്ങള്‍ പൊറുപ്പിച്ച് ആത്മസംസ്‌കരണം സാധ്യമാക്കുന്നതിന്റെയും മനുഷ്യബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിന്റെയും പരിശീലന കളരിയായാണ് റമദാന്‍ വ്രതത്തെ കണക്കാക്കുന്നത്.

Read More >>