14 പന്തിൽ 50, 6 സിക്സും 2 ഫോറും; പ്രാദേശിക ക്രിക്കറ്റിൽ പുതിയ റെക്കോർഡിട്ട് അഭയ് നേഗി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗതയേറിയ അർധശതകമാണിത്.

14 പന്തിൽ 50, 6 സിക്സും 2 ഫോറും; പ്രാദേശിക ക്രിക്കറ്റിൽ പുതിയ റെക്കോർഡിട്ട് അഭയ് നേഗി

ഇന്ത്യയുടെ പ്രാദേശിക ക്രിക്കറ്റിൽ വേ​ഗമേറിയ അർധശതകവുമായി മേഘാലയ താരം അഭയ് നേഗി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മിസോറാമിനെതിരെ നടന്ന ടി20 മത്സരത്തിലാണ് 14 പന്തിൽ നിന്ന് അഭയ് നേഗി 50 അടിച്ചത്. ആറു സിക്സും രണ്ടു ഫോറുകളും നേ​ഗിയുടെ ബാറ്റിൽ നിന്നും പിറന്നു.

നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി കെഎൽ രാഹുൽ 14 പന്തിൽ നിന്ന് അർധശതകം നേടിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ ഒരു ടി20 മത്സരത്തിൽ പിറക്കുന്ന ഏറ്റവും വേഗതയേറിയ അർധശതകം എന്ന റെക്കോർഡ് രാഹുലിനൊപ്പം അഭയ് നേഗി പങ്ക് വെച്ചു.

താരത്തിൻെറ വെടിക്കെട്ട് ബാറ്റിങിൻെറ ബലത്തിൽ മേഘാലയ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. ശക്തമായി തിരിച്ചടിച്ച മിസോറാമിന് നിശ്ചിത ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കാനെ കഴിഞ്ഞൊള്ളു. ഇതോടെ മേഘാലയക്ക് 25 റൺസിന് വിജയിക്കാനായി.

Read More >>