ഇന്ത്യന്‍ ബോക്‌സര്‍ അമിത് പങ്കൽ ലോക റാങ്കിങ്ങില്‍ ഒന്നാമത്

52 കിലോഗ്രാം വിഭാഗത്തിലാണ് 24കാരനായ അമിത് ഒന്നാം സ്ഥാനത്തെത്തിയത്.

ഇന്ത്യന്‍ ബോക്‌സര്‍ അമിത് പങ്കൽ ലോക റാങ്കിങ്ങില്‍ ഒന്നാമത്

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായ ബോക്‌സര്‍ അമിത് പങ്കൽ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. 420 പോയന്റ് നേടിയാണ് താരം ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

52 കിലോഗ്രാം വിഭാഗത്തിലാണ് 24കാരനായ അമിത് ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരു ഇതാദ്യമായാണ് ഒരു ഇന്ത്യന്‍താരം ഈ വിഭാ​ഗത്തിൽ ആ​ഗോള റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. അടുത്തമാസം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന് മുന്നോടിയായാണ് റാങ്കിങ് പട്ടിക പുറത്തുവിട്ടത്.

നേരത്തെ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടി വിജേന്ദര്‍ സിങ് 2009ല്‍ 75 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം റാങ്കിലെത്തിയിരുന്നു. ഇത്തരമൊരു നേട്ടത്തില്‍ അത്യധികം സന്തോഷമുണ്ടെന്ന് അമിത് പറഞ്ഞു. റാങ്കില്‍ ആത്മവിശ്വാസമുയര്‍ത്തും. ഒളിമ്പിക്‌സ് യോഗ്യത ആദ്യ അവസരത്തില്‍തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അമിത് കൂട്ടിച്ചേർത്തു.

Next Story
Read More >>