ബോളിവുഡ് ഗാനത്തിനു ചുവടു വെച്ച് അർജന്റൈൻ ഫുട്ബോൾ താരം; വീഡിയോ വെെറൽ

ഇംഗ്ലണ്ട് ക്ലബ് വാറ്റ്ഫോർഡ് എഫ്സിയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ട് തങ്ങളുടെ ഓഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ബോളിവുഡ് ഗാനത്തിനു ചുവടു വെച്ച് അർജന്റൈൻ ഫുട്ബോൾ താരം; വീഡിയോ വെെറൽ

ഷാരൂഖ് ഖാൻ്റെ സൂപ്പർ ഹിറ്റ് ഗാനത്തിനു ചുവടു വെച്ച് അർജന്റൈൻ ഫുട്ബോൾ താരം റോബര്‍ട്ടോ പെരേയ്ര. ഇംഗ്ലണ്ട് ക്ലബ് വാറ്റ്ഫോർഡ് എഫ്സിയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ട് തങ്ങളുടെ ഓഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നടിയും മോഡലുമായ രാധിക ബാംഗിയക്കൊപ്പമായിരുന്നു പെരേയ്രയുടെ ഡാൻസ്. സൂപ്പർ ഹിറ്റ് ചിത്രം 'ബാസിഗർ' എന്ന സിനിമയിലെ 'ബാസിഗർ ഓ ബാസിഗർ' എന്ന ഗാനത്തിനു വേണ്ടിയായിരുന്നു ഇരുവരും ചുവടുവെച്ചത്. വാറ്റ്ഫോർഡിൻ്റെ ഹോം ഗ്രൗണ്ടിൽ നിന്നും ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്.

തങ്ങളുടെ ഇന്ത്യൻ ആരാധകർക്ക് വേണ്ടി വേറെയും ചില വീഡിയോകൾ വാറ്റ്ഫോർഡ് എഫ്.സി പങ്കുവെച്ചിട്ടുണ്ട്. ടീം ക്യാപ്റ്റൻ ട്രോയ് ഡീനിയുടേതാണ് മറ്റൊരു വീഡിയോ. 2014 ല്‍ യുവന്റസിനു വേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം 2016 ലാണ് വാറ്റ്ഫോര്‍ഡില്‍ എത്തുന്നത്. മിഡ്ഫീല്‍ഡറായും ഫോര്‍വേഡായും കളിക്കുന്ന താരമാണ് റോബര്‍ട്ടോ പെരേയ്ര.

Read More >>