യുവന്റസ് താരം ബ്ലെയ്‌സ് മറ്റ്യൂഡിക്ക് കോവിഡ്; അസുഖം ബാധിക്കുന്ന രണ്ടാമത്തെ ക്ലബ് താരം

മറ്റ്യൂഡി ഈ സീസണില്‍ 31 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

യുവന്റസ് താരം ബ്ലെയ്‌സ് മറ്റ്യൂഡിക്ക് കോവിഡ്; അസുഖം ബാധിക്കുന്ന രണ്ടാമത്തെ ക്ലബ് താരം

യുവന്റസിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ബ്ലെയ്‌സ് മറ്റ്യൂഡിക്ക് കൊറോണ സ്ഥിരീകരിച്ചു. മാര്‍ച്ച് 11 മുതല്‍ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു താരം. മറ്റ്യൂഡി ആരോഗ്യവാനാണെന്ന് സീരി എ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

യുവന്റസില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ താരമാണ് മറ്റ്യൂഡി. ഡാനിയല്‍ റുഗാനിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ മൂന്നു വരെ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

മറ്റ്യൂഡി ഈ സീസണില്‍ 31 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കാണികളില്ലാത്ത ഗ്രൗണ്ടില്‍ നടന്ന മിലാനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നു.

അതിനിടെ, കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടത്താനിരുന്ന യൂറോ കപ്പും കോപ്പ അമേരിക്കയും മാറ്റിവെച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നടത്താനാണ് യുവേഫയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായത്.

2021ല്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെ നടത്താനാണ് യോഗം തീരുമാനിച്ചത്.

Next Story
Read More >>