പ്രതിഷേധം ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കും; ഇന്ത്യ-ഓസീസ് മത്സരത്തില്‍ സി.എ.എ വിരുദ്ധ മുദ്രാവാക്യങ്ങള്‍

നേരത്തെ, കറുത്ത വസ്ത്രം ധരിച്ച് സ്റ്റേഡിയത്തില്‍ വരുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

പ്രതിഷേധം ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കും; ഇന്ത്യ-ഓസീസ് മത്സരത്തില്‍ സി.എ.എ വിരുദ്ധ മുദ്രാവാക്യങ്ങള്‍

മുംബൈ: കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യ-ഓസീസ് ക്രിക്കറ്റ് ഏകദിനത്തില്‍ പ്രതിഷേധം. കളി കാണാനെത്തിയ ഒരു കൂട്ടം ആളുകളാണ് നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. നോ എന്‍.പി.ആര്‍, നോ എന്‍.ആര്‍.സി എന്നിങ്ങനെ എഴുതിയ ടീ ഷര്‍ട്ടുകള്‍ അണിഞ്ഞാണ് ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തിയത്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കു കൊണ്ടു.

നേരത്തെ, കറുത്ത വസ്ത്രം ധരിച്ച് സ്റ്റേഡിയത്തില്‍ വരുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്റ്റേഡിയത്തില്‍ കയറിയ പ്രതിഷേധക്കാര്‍ മുദ്രാവാക്യം പൂര്‍ണ്ണമായി എഴുതാത്ത, ഓരോ അക്ഷരങ്ങള്‍ എഴുതിയ ബനിയന്‍ ഉള്ളില്‍ ധരിച്ചാണ് സ്‌റ്റേഡിയത്തില്‍ എത്തിയത്. ഇവര്‍ ചേര്‍ന്നു നിന്നതോടെ മുദ്രാവാക്യം പൂര്‍ണ്ണമാകുകയും ചെയ്തു.

അതിനിടെ, ആദ്യ ഏകദിനത്തില്‍ ഇന്ത്യ 255 റണ്‍സിന് പുത്തായി. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ആദ്യം ബാറ്റിങിന് അയക്കുകയായിരുന്നു. 49.1 ഓവറില്‍ ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്മാന്മാരും പുറത്തായി. ഓപണര്‍ ശിഖര്‍ ധവാന്‍ (74) അര്‍ദ്ധ സെഞ്ച്വറി നേടി. കെ.എല്‍ രാഹുല്‍ 47ഉം വിരാട് കോലി 16 റണ്‍സുമെടുത്തു.

Read More >>