മികച്ച കളിക്കാരനുള്ള ബാഡ്ജ് ജേഴ്സിയിൽ അണിയാൻ തയ്യാറാകാതെ ക്രിസ്റ്റ്യാനോ; കാരണം കേട്ട് കയ്യടിച്ച് ആരാധകർ

റൊണാൾഡോയെക്കൂടാതെ ലീ​ഗിലെ മറ്റ് പുരസ്ക്കാരങ്ങൾ നേടിയ താരങ്ങളെല്ലാം ബാഡ്ജ് സ്വീകരിച്ചിട്ടുണ്ട്.

മികച്ച കളിക്കാരനുള്ള ബാഡ്ജ് ജേഴ്സിയിൽ അണിയാൻ തയ്യാറാകാതെ ക്രിസ്റ്റ്യാനോ; കാരണം കേട്ട് കയ്യടിച്ച് ആരാധകർ

ഇറ്റാലിയൻ ലീ​ഗിലെ മികച്ച കളിക്കാരനുള്ള ബാഡ്ജ് ജേഴ്സിയിൽ അണിയാൻ വിസ്സമ്മതിച്ച് യുവന്റസിൻെറ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ടീമിലെ സഹതാരങ്ങളോടുള്ള ആദര സൂചകമായാണ് ബാഡ്ജ് ജേഴ്സിയിൽ പതിപ്പിക്കാൻ താരം വിസ്സമ്മതിച്ചത്. താരത്തിൻെറ തീരുമാനം നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ വരവേറ്റത്.

എന്നാൽ റൊണാൾഡോയെക്കൂടാതെ ലീ​ഗിലെ മറ്റ് പുരസ്ക്കാരങ്ങൾ നേടിയ താരങ്ങളെല്ലാം ബാഡ്ജ് സ്വീകരിച്ചിട്ടുണ്ട്. റോമയുടെ നിക്കോ സാനിയോളോയാണ് മികച്ച യുവ കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്റർ മിലാന്റെ സമീർ ഹാൻഡനോവിച്ച് മികച്ച ഗോൾകീപ്പറായി.

കൊളിബാലി (മികച്ച പ്രതിരോധക്കാരൻ), സെർജ് മിലിങ്കോവിക്-സാവിക് (മികച്ച മിഡ്ഫീൽഡർ), ഫാബിയോ ക്വാഗ്ലിയാരെല്ല (മികച്ച ഫോർവേഡ്) എന്നിവർ മറ്റ് ബഹുമതിക്ക് അർഹരായി. റൊണാൾഡോയുടെ മികവിലാണ് യുവന്റസ് കഴിഞ്ഞ സീസണിൽ തുടര്‍ച്ചയായ എട്ടാം ഇറ്റാലിയന്‍ ലീഗ് കിരീടം നേടിയത്.

Next Story
Read More >>