ദീപക് പുനിയ ലോക റെസ‍്‍ലിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പിൻമാറി

ഫൈനലിൽ നിന്ന് പിൻമാറിയ താരത്തിന് ഇതോടെ വെള്ളിമെഡൽ ലഭിക്കും. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റതാണ് പിൻമാറ്റത്തിന് കാരണം.

ദീപക് പുനിയ ലോക റെസ‍്‍ലിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പിൻമാറി

ലോക റെസ‍്‍ലിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് ഇന്ത്യയുടെ ദീപക് പുനിയ പിൻമാറി. കണങ്കാലിനേറ്റ പരിക്ക് കാരണമാണ് താരം പിൻമാറിയത്. ഞായറാഴ്ച വൈകീട്ട് നടക്കേണ്ടിയിരുന്ന 86 കിലോഗ്രാം വിഭാഗത്തിൽ ഇറാനിയൻ താരം ഹസൻ യസ്ദാനിയോടായിരുന്നു പുനിയ ഏറ്റുമുട്ടേണ്ടിയിരുന്നത്.

ഫൈനലിൽ നിന്ന് പിൻമാറിയ താരത്തിന് ഇതോടെ വെള്ളിമെഡൽ ലഭിക്കും. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റതാണ് പിൻമാറ്റത്തിന് കാരണം. "പരിക്കേറ്റ് കാലിന് നീര് വന്നിട്ടുണ്ട്. കണ്ണിനും പരിക്കേറ്റിട്ടുണ്ട്. രാജ്യത്തിന് വേണ്ടി സ്വർണമെഡൽ നേടണമെന്നത് എൻെറ വലിയ ആഗ്രഹമായിരുന്നു. നിർഭാഗ്യവശാൽ അതിന് സാധിക്കില്ല," ദീപക് പുനിയ പ്രതികരിച്ചു.

20കാരൻെറ ആദ്യ ലോകചാമ്പ്യന്‍ഷിപ്പാണ് ഇത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റീഫന്‍ റെയ്ച്ച്മുതിനെ തോല്‍പ്പിച്ചാണ് ദീപക് ഫൈനല്‍ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 8-2നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. സെമിഫൈനലില്‍ എത്തിയപ്പോള്‍ തന്നെ ദീപക് ഒളിമ്പിക് യോഗ്യത നേടിയിരുന്നു

Read More >>