'ഞാന്‍ ഗര്‍ഭിണിയാണ്'; സന്തോഷ വാർത്ത പങ്കുവെച്ച് യഥാർത്ഥ 'ദംഗല്‍' നായിക

ഒരു കുഞ്ഞ് ജീവന്‍ നമ്മുടെ ഉള്ളില്‍ വളര്‍ന്നു തുടങ്ങുമ്പോഴാണ് അമ്മയുടെ സന്തോഷം മനസിലാവുകയൊള്ളൂ എന്നാണ് താരം പറയുന്നത്.

അമ്മയാകാന്‍ പോകുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഗുസ്തിതാരം ഗീത ഫൊഗാട്ട്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ഡ് മെഡല്‍ നേടിയ താരം കൂടിയാണ് ഗീത. മനോഹരമായ ചിത്രം ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് താരം സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

ഗുസ്തി താരമായ പവന്‍ കുമാറാണ് ഗീതയുടെ ജീവിതപങ്കാളി. 2016ലായിരുന്നു ഇരുവരുടേയും വിവാഹം. ഒരു കുഞ്ഞ് ജീവന്‍ നമ്മുടെ ഉള്ളില്‍ വളര്‍ന്നു തുടങ്ങുമ്പോഴാണ് അമ്മയുടെ സന്തോഷം മനസിലാവുകയൊള്ളൂ എന്നാണ് താരം പറയുന്നത്.

നമുക്കുള്ളില്‍ ഒരു പുതിയ ജീവന്‍ തുടിക്കാന്‍ തുടങ്ങുമ്പോഴും ചെറിയ ഹൃദയമിടിച്ച് ആദ്യമായി കേള്‍ക്കാന്‍ തുടങ്ങുമ്പോഴുമാണ് അമ്മയുടെ സന്തോഷം ആരംഭിക്കുന്നത്. കളിച്ചുകൊണ്ട് അവന്‍ ചവിട്ടുമ്പോള്‍ ഓര്‍മിപ്പിക്കും അവന്‍ ഒരിക്കലും ഒറ്റയ്ക്കാവില്ലെന്ന്. ഒരു ജീവന്‍ നിങ്ങള്‍ക്കുള്ളില്‍ വളരാതെ ജീവിതം എന്തെന്ന് നിങ്ങള്‍ അറിയില്ല.' ഗീത കുറിച്ചു.

ഹരിയാനയിലെ പ്രമുഖ ഗുസ്തി കുടുംബത്തിലെ അംഗമാണ് ഗീത. താരത്തിന്റെ മൂന്ന് സഹോദരിമാരും രണ്ട് കസിന്‍സും ഗുസ്തിക്കാരാണ്. ഗീതയുടേയും ഗുസ്തി താരവും സഹോദരിയുമായ ബബിതയുടേയും ജീവിതത്തെ ആസ്പദമാക്കിയാണ് 'ദംഗല്‍' എന്ന സൂപ്പർ ഹിറ്റ് ചിത്രം നിർമ്മിച്ചത്.

Next Story
Read More >>