ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്‌ലി വീണ്ടും ഒന്നാമത്; സ്മിത്തിനെ പിന്തള്ളിയത് അഞ്ചു പോയന്റിന്

791 പോയന്റോടെ നാലാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയും 759 പോയന്റോടെ ആറാം സ്ഥനത്തുള്ള അജിങ്ക്യ രഹാനയുമാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്‌ലി വീണ്ടും ഒന്നാമത്; സ്മിത്തിനെ പിന്തള്ളിയത് അഞ്ചു പോയന്റിന്

ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് റാങ്കിങ്ങിൽ കോഹ്‌ലിയുടെ കുതിപ്പ്. 928 പോയിന്റോടെയാണ് കോഹ്‌ലി ഒന്നാംസ്ഥാനത്തെത്തിയത്. സ്മിത്തിന് 923 പോയിന്റാണുള്ളത്.

പാകിസ്താനെതിരേ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ മോശം പ്രകടനമാണ് സ്മിത്തിനു വിനയായത്. പരമ്പരയില്‍ നാലും 36ഉം റണ്‍സ് നേടാനേ സ്മിത്തിനായിരുന്നുള്ളൂ. എന്നാൽ ബം​ഗ്ലാദേശിനെതിരായ മത്സരത്തിലെ സെഞ്ചുറി പ്രകടനം കോഹ്‌ലിക്ക് തുണയായി.

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് കോഹ്‌ലിയായിരുന്നു റാങ്കിങ്ങിൽ നമ്പര്‍ വണ്‍ പൊസിഷനിലുണ്ടായിരുന്നത്. എന്നാല്‍ ആഷസില്‍ മിന്നും പ്രകടനത്തോടെയ സ്മിത്ത് കോഹ്‌ലിയെ മറികടന്നു. നാലു ടെസ്റ്റുകളില്‍ നിന്നും 774 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.


Read More >>