ഐ.എസ്.എല്ലില്‍ ഇന്ന് കിരീടധാരണം

ബംഗളൂരു എഫ്.സിയും എഫ്.സി ഗോവയും ഇന്ന് ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ

ഐ.എസ്.എല്ലില്‍ ഇന്ന് കിരീടധാരണം

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഫൈനൽ പോരാട്ടം. ലീഗിൽ ഒന്നിനൊന്ന് മെച്ചമെന്ന് പറയാവുന്ന ബംഗളൂരു എഫ്.സിയും എഫ്.സി ഗോവയും ഇന്ന് ഫൈനൽ പോരാട്ടത്തിൽ നേർക്കു നേർ. വൈകീട്ട് 7.30ന് മുംബൈ ഫുട്‌ബോൾ അരീനയിലാണ് മത്സരം.

രണ്ടു ടീമുകൾക്കും ചരിത്രം സൃഷ്ടിക്കാനുള്ള അവസരമാണ് മുംബൈയിൽ. 2015 ൽ ആദ്യ ഫൈനലിൽ ചെന്നൈ ഗോവയുടെ നെഞ്ചത്ത് നിറയൊഴിച്ചു. കഴിഞ്ഞ തവണ കന്നി സീസണിൽ ഫൈനലിലെത്തിയപ്പോൾ ബംഗളൂരുവും നേരിട്ടും ചെന്നൈ ആക്രമണം. ഇരുടീമുകളും കപ്പ് നേടിയാൽ കന്നി ഐ.എസ്.എൽ കിരീടമാകുമിത്.

ജയവും തോൽവിയും സമനിലയും പോയിന്റുമെല്ലാം തുല്യം, ആകെയുള്ള വ്യത്യാസം ഗോളടിയിൽ മാത്രമാണ്. ഇതുവരെ ഗോവ 42 തവണ എതിരാളികളുടെ വലകുലുക്കിയപ്പോൾ ബംഗളൂരുവിന് 35 ഗോളുകളാണ് നേടാനായത്. കണക്കുകളിൽ മുമ്പിൽ ഗോവയാണ്. 45 ഗോളുകൾക്കൊപ്പം എട്ട് ക്ലീൻഷീറ്റുമായി പ്രതിരോധവും ശക്തമെന്ന് ഗോവ തെളിയിക്കുന്നു. ബംഗളൂരുവിന് ആറ് ക്ലീൻഷീറ്റാണുള്ളത്. ഗോൾവേട്ടക്കാരിൽ പിടിച്ചാൽ കിട്ടാത്ത ദൂരത്തുള്ള കോറോയാണ് ഗോവയുടെ കരുത്ത്.യ 16 ഗോൾ നേടിയ കോറോ ഏഴ് അസിസ്റ്റും നടത്തിയിട്ടുണ്ട്. കോറോയെ പൂട്ടിയാൽ ബംഗളൂരുവിന് കളിപിടിക്കാം.

ബംഗളൂരു ഭാഗത്ത് ഒൻപത് ഗോൾ നേടിയ സുനിൽ ഛേത്രിയാണ് ടോപ് സ്‌കോറർ. അഞ്ച് അസിസ്റ്റുമായി സിസകോയാണ് ബംഗളുരു പട്ടികയിൽ മുന്നിലുള്ളത്. പ്രതിരോധവും മുന്നേറ്റവും വേണ്ട ശക്തിയിലേക്കുയരാത്തതാണ് ബംഗളൂരുവിന്റെ പ്രശ്‌നം. എറിക് പാർട്ടാലുവിന് പരിക്കേറ്റതും മിക്കു- ഛേത്രി സഖ്യം മുന്നേറ്റത്തിൽ കാര്യമായി ചെയ്യാൻ സാധി്കാത്തതും ബംഗളൂരുവിനെ അലട്ടുന്നു. മുന്നേറ്റത്തിൽ ഉദാന്ത മാത്രമാണ് മികച്ച പ്രകടനം നടത്തുന്നത്.

Read More >>