മൂന്നാം ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്സ്; ഒഡീഷക്കെതിരെ വിജയം പ്രതീക്ഷിച്ച് ആരാധകർ

നിലവിൽ ഇരുടീമിനും മൂന്ന് പോയിന്‍റ് വീതമാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് എട്ടും ഹൈദരാബാദ് ഒൻപതും സ്ഥാനത്താണ്.

മൂന്നാം ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്സ്; ഒഡീഷക്കെതിരെ വിജയം പ്രതീക്ഷിച്ച് ആരാധകർ

കൊച്ചി: ഐഎസ്എല്ലില്‍ രണ്ടാം ജയം ലക്ഷമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മൂന്നാം ഹോം മത്സരത്തിനിറങ്ങും. ഒഡിഷ എഫ്സിക്കെതിരായാണ് ബ്ലാസ്റ്റേഴ്സ് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി ഏഴിന് പന്തു തട്ടാനിറങ്ങുന്നത്. അദ്യമത്സരത്തിൽ എടികെയെ തോൽപിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് മുംബൈയോടും ഹൈദരാബാദിനോടും തോറ്റിരുന്നു.

എന്നാൽ മുംബൈയെ രണ്ടിനെതിരെ നാല് ഗോളിന് തോൽപിച്ച ആത്മവിശ്വാസവുമായാണ് ഒഡീഷ കൊച്ചിയിൽ എത്തിയിരിക്കുന്നത്. താരങ്ങളുടെ പരിക്കാണ് ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാവുന്നത്. പ്രതിരോധതാരം ജിയാനി സ്യുവാർലൂണും മധ്യനിരയിൽ മരിയോ ആർക്വസും പരിക്കിൻെറ പിടിയിലാണ്. ഹൈദരാബാദിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ സ്യൂവർലൂൺ അപ്പോൾ തന്നെ മൈതാനം വിട്ടിരുന്നു.

പ്രതിരോധത്തിലെ കുന്തമുനയായിരുന്ന സന്ദേശ് ജിങ്കന് പുറത്തിരിക്കേണ്ടി വന്നതിന് പിന്നാലെയാണ് പരിക്കേറ്റ് ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടിയാവുന്നത്. നിലവിൽ ഇരുടീമിനും മൂന്ന് പോയിന്‍റ് വീതമാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് എട്ടും ഹൈദരാബാദ് ഒൻപതും സ്ഥാനത്താണ്. വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സും തുടർച്ചയായ രണ്ടാം ജയത്തിനായി ഒഡിഷയും ഇറങ്ങുമ്പോൾ മത്സരത്തിന് വീറും വാശിയും കൂടും.

Read More >>