ആഷിഖ് കുരുണിയന്‍ പൂനെയില്‍ നിന്ന് ബംഗളൂരുവിലേക്ക്; വില 70 ലക്ഷം

ജംഷഡ്പൂര്‍ എഫ്.സിയില്‍ നിന്ന് മൈക്കല്‍ സൂസൈരാജിനെ എ.ടി.കെ വാങ്ങിയതിന് ശേഷമുള്ള ഏറ്റവും വിലപിടിപ്പുള്ള കരാറാണിത്

ആഷിഖ് കുരുണിയന്‍ പൂനെയില്‍ നിന്ന് ബംഗളൂരുവിലേക്ക്; വില 70 ലക്ഷം

ബംഗളൂരു: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ എഫ്.സി പൂനെ സിറ്റിക്കായി ബൂട്ടുകെട്ടിയ മലയാളി താരം ആഷിഖ് കുരുണിയന്‍ ബംഗളൂരു എഫ്.സിയിലേക്ക്. 70 ലക്ഷം രൂപയ്ക്കാണ് കൈമാറ്റമെന്ന് സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഗോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജംഷഡ്പൂര്‍ എഫ്.സിയില്‍ നിന്ന് മൈക്കല്‍ സൂസൈരാജിനെ എ.ടി.കെ വാങ്ങിയതിന് ശേഷമുള്ള ഏറ്റവും വിലപിടിപ്പുള്ള കരാറാണിത്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് 22കാര ഇന്ത്യന്‍ താരത്തെ പൂനെ കൈമാറിയത്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ സുനില്‍ ഛേത്രി, ഉദാന്ത സിങ് എന്നിവര്‍ക്കൊപ്പം സ്ഥാനമുറപ്പിച്ചു കഴിഞ്ഞ താരമാണ് ഈ മലപ്പുറത്തുകാരന്‍.

പൂനെ എഫ്.സിയുടെ യൂത്ത് അക്കാദമിയില്‍ നിന്നാണ് ആഷിഖ് സീനിയര്‍ ടീമിലെത്തിയത്. സ്‌പെയിനിലെ സൂപ്പര്‍ ക്ലബായ വിയ്യാറയലില്‍ പരിശീലനം നേടിയിട്ടുണ്ട്.

വിങ്ങറായി കളിക്കുന്ന താരത്തിന്റെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ബംഗളൂരു എഫ്.സി.

Next Story
Read More >>