വോട്ടർ പട്ടികയിൽ പേരില്ലെന്ന് ജ്വാലാ ​ഗുട്ട: വിജയ് സിനിമയെ ഒാർമിപ്പിച്ച് ആരാധകർ

ജ്വാലയുടെ കുറച്ച് ട്വീറ്റുകൽക്ക് പിന്നാലെയാണ് സര്‍ക്കാര്‍ സിനിമയെ വീണ്ടും ചര്‍ച്ചയാക്കുന്നത്. തെലുങ്കാനക്കാരോട് വോട്ടുചെയ്യാനാവശ്യപ്പെട്ടുകൊണ്ട് ജ്വാല ആദ്യം ട്വീറ്റ് ചെയ്തിരുന്നു.

വോട്ടർ പട്ടികയിൽ പേരില്ലെന്ന് ജ്വാലാ ​ഗുട്ട: വിജയ് സിനിമയെ ഒാർമിപ്പിച്ച് ആരാധകർ

തെലുങ്കാന ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നതിനിടെ ചര്‍ച്ചയാവുന്നത് എആർ മുരുക​ ദാസ് സംവിധാനം ചെയ്ത് വിജയ് നായകനായ സര്‍ക്കാര്‍ എന്ന തമിഴ് ചിത്രമാണ്. ഇതിന് കാരണക്കാരിയായതാവട്ടെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാലാ ഗുട്ടയും.

ജ്വാലയുടെ കുറച്ച് ട്വീറ്റുകൽക്ക് പിന്നാലെയാണ് സര്‍ക്കാര്‍ സിനിമയെ വീണ്ടും ചര്‍ച്ചയാക്കുന്നത്. തെലുങ്കാനക്കാരോട് വോട്ടുചെയ്യാനാവശ്യപ്പെട്ടുകൊണ്ട് ജ്വാല ആദ്യം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഓണ്‍ലൈന്‍ വോട്ടിങ് ലിസ്റ്റ് പരിശോധിച്ചപ്പോള്‍ തന്റെ പേരില്ലാത്തത് അത്ഭുതപ്പെടുത്തിയെന്ന് എന്റെ വോട്ടെവിടെ എന്ന ഹാഷ്ടാഗോടെ ജ്വാല ട്വീറ്റ് ചെയ്തു.

ഇതിന് പിന്നാലെയാണ് താരത്തിനോട് സർക്കാർ സിനിമയിലെ പോലെ സെക്ഷന്‍ 49-p പ്രയോ​ഗിക്കാൻ ആരാധകരുടെ ഉപദേശം. വിജയ് അവതരിപ്പിക്കുന്ന സുന്ദർ എന്ന കഥാപാത്രം തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തുന്നതും വോട്ടു നിഷേധിക്കപ്പെട്ട കഥാപാത്രം നിയമ പോരാട്ടം നടത്തുന്നതുമാണ് സിനിമയ്ക്ക് ആധാരം.

സുന്ദർ എന്ന നായക കഥാപാത്രം പോളിങ് സ്റ്റേഷനിലെത്തുമ്പോഴാണ് തന്‍റെ വോട്ടവകാശം മറ്റൊരാള്‍ക്ക് നൽകപ്പെട്ടിരിക്കുന്നു എന്ന് അറിയുന്നത്. ഇതിനെ തുടർന്ന് സെക്ഷന്‍ 49 മുന്‍നിര്‍ത്തി കോടതിയെ സമീപിക്കുന്ന സുന്ദറിൻ്റെ ഇടപെടലുകള്‍ കൊണ്ടു തമിഴ്‍‍നാട്ടില്‍ റീ-ഇലക്ഷന്‍ നടത്തപ്പെടുകയും ചെയ്യുന്നുണ്ട്.

അതേസമയം 1961ലെ സെക്ഷന്‍ 49-p അനുസരിച്ച് ഒരാളുടെ പേരില്‍ മറ്റൊരാള്‍ വോട്ട് രേഖപ്പെടുത്തിയാല്‍ അയാള്‍ക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി വോട്ടുചെയ്യാന്‍ അവകാശമുണ്ട് എന്നാണ്. തനിക്ക് പകരം മറ്റൊരാളാണ് വോട്ടു രേഖപ്പെടുത്തിയത് എന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നൽകുന്ന പ്രത്യേക ബാലറ്റ് പേപ്പറിലൂടെ വോട്ട് രേഖപ്പെടുത്താം.

Read More >>