ക്രൂസിന്റെ മിസൈല്‍ ഗോള്‍; ലാലീഗയില്‍ റയലിന് സ്വപ്‌നത്തുടക്കം- ഗോളുകള്‍ കാണാം

രണ്ടാം പകുതിയില്‍ 56ാം മിനുട്ടില്‍ മധ്യനിരയുടെ നട്ടെല്ലായ ലൂക്കാ മോഡ്രിച്ച് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി

ക്രൂസിന്റെ മിസൈല്‍ ഗോള്‍; ലാലീഗയില്‍ റയലിന് സ്വപ്‌നത്തുടക്കം- ഗോളുകള്‍ കാണാം

മാഡ്രിഡ്: ലാ ലിഗയുടെ പുതിയ സീസണിലെ ആദ്യ മത്സരം ആധികാരികമായി വിജയിച്ച് റയല്‍മാഡ്രിഡ്. സെല്‍റ്റാ വിഗോയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളിനാണ് റയല്‍ കെട്ടുകെട്ടിച്ചത്. പ്രീ സീസണിലെ തോല്‍വികള്‍ക്ക് ശേഷമാണ് റയല്‍ വിജയ വഴയില്‍ തിരിച്ചെത്തിയത്.

കളിയുടെ തുടക്കം മുതല്‍ കടന്നാക്രമിച്ച റയല്‍ താരങ്ങള്‍ 12ാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി. കോച്ച് സിനദിന്‍ സിദാന്റെ ഇഷ്ടക്കാരനല്ലാത്ത ഗരത് ബെയ്‌ലാണ് ഗോളിന് വഴിയൊരുക്കിയത്. ബെന്‍സേമ ആയിരുന്നു സ്‌കോറര്‍. ആതിഥേയര്‍ പ്രതിരോധം കടുപ്പിച്ചതോടെ ആദ്യ പകുതിയില്‍ ഒരു ഗോളുകൊണ്ട് റയലിന് തൃപ്തിപ്പെടേണ്ടി വന്നു.

രണ്ടാം പകുതിയില്‍ 56ാം മിനുട്ടില്‍ മധ്യനിരയുടെ നട്ടെല്ലായ ലൂക്കാ മോഡ്രിച്ച് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി.ഇതോടെ 10പേരായി റയല്‍ ചുരുങ്ങി. എങ്കിലും 61-ാം മിനിറ്റില്‍ റയല്‍ വീണ്ടും ലക്ഷ്യം കണ്ടു.

മാഴ്‌സലോയുടെ ക്രോസില്‍ ടോണി ക്രൂസിന്റെ മിസൈല്‍ ഷോട്ടാണ് എതിര്‍വലയില്‍ പതിച്ചത്. 80ാം മിനുട്ടില്‍ ലൂക്കാസ് റയലിന് മൂന്നാം ഗോള്‍ സമ്മാനിച്ചു.

Read More >>