തന്നെ ഉപയോഗിച്ച് കേരള ബ്ലാസ്റ്റേഴ്സിനെ ആരും കരിവാരി തേക്കേണ്ട: എം.എസ്. ജിതിന്‍

കേരളത്തിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ജിതിൻ.

തന്നെ ഉപയോഗിച്ച് കേരള ബ്ലാസ്റ്റേഴ്സിനെ ആരും കരിവാരി തേക്കേണ്ട: എം.എസ്. ജിതിന്‍

പ്രീസീസണ്‍ ടൂറില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സംഘത്തില്‍ എം.എസ്. ജിതിനെ ഉള്‍പ്പെടുത്താതിരുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണത്തിനെതിരേ എം.എസ്. ജിതിന്‍ രംഗത്ത്. തന്നെ ഉപയോഗിച്ച് ആരും ബ്ലാസ്‌റ്റേഴ്‌സിനെ കരിവാരി തേക്കേണ്ടതില്ലെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ താരം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിതിന്റെ പ്രതികരണം. ജിതിനെ മനപൂര്‍വം അവഗണിക്കുകയാണെന്ന മട്ടിലാണ് പ്രചാരണം നടന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീം ഈ സീസണിൽ എങ്ങനെ കളിക്കണം എന്ന് വ്യകതമായ പ്ലാൻ ഉള്ള ആളാണ്‌ നമ്മുടെ കോച്ച്. അദ്ദേഹത്തിന്റെ പ്ലാനിൽ എന്റേതായിട്ടുള്ള ഭാഗം എത്തുമ്പോൾ ഞാൻ ഗ്രൗണ്ടിൽ ഉണ്ടാകും.

ഇൻസ്റ്റാഗ്രാം സ്റ്റോറിക്കും തന്റെ ടീമിലെ സ്ഥാനത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ല. ആൾക്കാർ ഇത് വെച്ച് തെറ്റിദ്ധാരണ പരത്തുക ആണെന്നും താൻ സ്നേഹിക്കുന്ന ക്ലബിനെ മോശമായി ചിത്രീകരിക്കരുത് എന്നും ജിതിൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ജിതിൻ.

ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്നെ സ്നേഹിക്കുന്നവരോട്,

ബ്ലാസ്റ്റേഴ്സിന്റെ Pre season ടൂർണമെന്റിനുള്ള squad ൽ ഞാൻ ഇല്ലാത്തതായ് ബന്ധപ്പെട്ട് message കൾ ആയും പോസ്റ്റുകൾ ആയും എന്നെ നിങ്ങളുടെ സ്നേഹം അറിയിച്ച എല്ലാവർക്കും നന്ദി.

കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീം ഈ സീസണിൽ എങ്ങനെ കളിക്കണം എന്ന് വ്യകതമായ plan ഉള്ള ആളാണ്‌ നമ്മുടെ കോച്ച്. അദ്ദേഹത്തിന്റെ പ്ലാനിൽ എന്റേതായിട്ടുള്ള ഭാഗം എത്തുമ്പോൾ ഞാൻ ഗ്രൗണ്ടിൽ ഉണ്ടാകും. അന്ന് നന്നായി perform ചെയ്യാൻ നിങ്ങളുടെ ഈ സ്നേഹത്തിനെക്കാൾ മറ്റൊന്നിനും സാധിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.

ഇതിന് ഇടയിൽ ഞാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഇട്ട സ്റ്റോറിയുടെ ഒരു ഭാഗം മാത്രം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നതായ് കണ്ടു. ഒരു ഫുട്ബോൾ lover എന്ന നിലയിൽ ഞാൻ സ്നേഹിക്കുന്ന ഒരു പ്ലെയറിന്റെ motivational video ആണ് ഞാൻ ഇട്ടത്. നേരത്തെയും ഇട്ടിട്ടുണ്ട്. എന്നാൽ കിട്ടിയ അവസരം മുതലാക്കി ഞാൻ ഉൾപ്പെടുന്ന എന്റെ ടീമിനെ കരി വാരി തേക്കുക എന്ന ഉദ്ദേശത്തിൽ അതിനെ ഉപയോഗിക്കുന്നത് മോശമായ കാര്യമാണ്. ദയവായി എന്നെ ഞാൻ സ്നേഹിക്കുന്ന ഒരു ടീമിനെ മോശമായി കാണിക്കാൻ ഉപയോഗിക്കരുത്.

ഒന്ന് കൂടെ എന്നെ സ്നേഹിക്കുന്ന ഏത് സമയത്തും എന്റെ കൂടെ നിൽക്കുന്ന എന്റെ എല്ലാ സഹോദരന്മാർക്കും നന്ദി.

Next Story
Read More >>