മുഹമ്മദ് സലാഹ് ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍

സെനഗലിലെ ഡാകറിൽ നടന്ന ചടങ്ങിൽ സലാഹ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. മുന്‍ ഫിഫ ലോക ഫുട്‌ബോളറും ലൈബീരിയന്‍ പ്രസിഡന്റുമായ ജോര്‍ജ് വിയ്യയാണ് പുരസ്‌കാരം സമ്മാനിച്ചത്.

മുഹമ്മദ് സലാഹ് ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍

പ്രട്ടോറിയ: 2018ലെ മികച്ച ആഫ്രിക്കൻ ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്‌ട്രൈക്കർ മുഹമ്മദ് സലാഹിന്. തുടർച്ചയായ രണ്ടാം വർഷമാണ് സലാഹിനെ തേടി പുരസ്‌കാരം എത്തുന്നത്. സഹതാരം സാദിയോ മാനെ, ആഴ്‌സണലിന്റെ എമറിക് ഔബമയാങ്ങ് എന്നിവരെ പിന്തള്ളിയാണ് സലാഹിന്റെ നേട്ടം.

സെനഗലിലെ ഡാകറിൽ നടന്ന ചടങ്ങിൽ സലാഹ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. മുന്‍ ഫിഫ ലോക ഫുട്‌ബോളറും ലൈബീരിയന്‍ പ്രസിഡന്റുമായ ജോര്‍ജ് വിയ്യയാണ് പുരസ്‌കാരം സമ്മാനിച്ചത്. കുട്ടിയായിരുന്നപ്പോൾ മുതലുള്ള ആഗ്രഹം രണ്ട് തവണ നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സലാഹ് പ്രതികരിച്ചു. കഴിഞ്ഞ സീസണിൽ ഈജിപ്തിനൊപ്പം മികവ് കാട്ടാനായില്ലെങ്കിലും ലിവർപൂളിനൊപ്പം ശ്രദ്ധേയ പ്രകടനം പുറത്തെടുത്തു.

4 ഗോളുകൾ നേടിയ താരം ടീമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. പ്രിമിയർ ലീഗിൽ ഇതുവരെ 13 ഗോളുകളാണ് സലാഹ് നേടിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയുടെ തെംബി ഘാട്ടലാനയാണ് മികച്ച വനിതാ താരം. അമേരിക്കയിലെ ഹോസ്‌തോൺ ഡാഷ് എന്ന ടീമിലാണ് തെംബി കളിക്കുന്നത്. തുടർച്ചയായി രണ്ട് തവണ ആഫ്രിക്കൻ ഫുട്‌ബോളർ പുരസ്‌കാരം നേടിയതോടെ ഐവറികോസ്റ്റിന്റെ യായ ടുറെ, കാമറൂണിന്റെ സാമുവൽ എറ്റു, സെനഗലിന്റെയ എൽഹാദി ദിയോഫ് എന്നിവർക്കൊപ്പവും സലാഹെത്തി.