ചെെന ഓപ്പൺ: പിവി സിന്ധു പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

ആദ്യ ​ഗെയിം അനായാസം നേടിയ സിന്ധു പിന്നീട് കളി കെെവിടുകയായിരുന്നു.

ചെെന ഓപ്പൺ: പിവി സിന്ധു പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

ലോക ചാമ്പ്യൻ പിവി സിന്ധു ചൈന ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്. തായ്‍ലാന്‍ഡിന്റെ പോണ്‍പാവീ ചോച്ചുവോംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് സിന്ധുവിന്റെ തോല്‍വി. ആദ്യ ​ഗെയിം അനായാസം നേടിയ സിന്ധു പിന്നീട് കളി കെെവിടുകയായിരുന്നു.

സ്‌കോര്‍: 21-12, 13-21, 19-21. മൂന്നാം ഗെയിമില്‍ സിന്ധു 19-15ന് ലീഡ് ചെയ്യുന്നതിനിടെ തുടരെ ആറ് പോയിന്റുകള്‍ നഷ്ടപ്പെടുത്തിയാണ് പുറത്തായത്. ഇതോടെ ചൈന ഓപ്പണിലെ വനിത സിംഗിള്‍സിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. സെെന നേരത്തെ തന്നെ പുറത്തായിരുന്നു.

Read More >>