പിവി സിന്ധുവിന് തിരിച്ചടി; ലോക കിരീടത്തിലേക്ക് നയിച്ച പരിശീലക രാജിവെച്ചു

സിന്ധുവിനെ സ്മാര്‍ട്ടാക്കിയ പരിശീലകയെന്നാണ് അവര്‍ അറിയപ്പെടുന്നത്. കഴിഞ്ഞ നാല് മാസമായി സിന്ധുവിനൊപ്പം കിം പ്രവര്‍ത്തിക്കുകയായിരുന്നു.

പിവി സിന്ധുവിന് തിരിച്ചടി; ലോക കിരീടത്തിലേക്ക് നയിച്ച പരിശീലക രാജിവെച്ചു

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെ ലോകകിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പരിശീലക കിം ജി ഹ്യൂന്‍ സ്ഥാനം രാജിവെച്ചു. അസുഖബാധിതനായ ഭര്‍ത്താവിനെ പരിചരിക്കാനാണ് പരിശീലക സ്ഥാനമൊഴിഞ്ഞതെന്നാണ് സൂചന.

ഒളിമ്പിക്‌സിന് ഒരുവര്‍ഷത്തില്‍താഴെ മാത്രം ബാക്കിയുള്ളപ്പോള്‍ 45കാരിയായ കിമ്മിൻെറ രാജി സിന്ധുവിന്റെ ഒരുക്കത്തെ ബാധിച്ചേക്കും. കിം രാജിവെച്ചകാര്യം പരിശീലകന്‍ പുല്ലേല ഗോപീചന്ദ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭര്‍ത്താവിനെ പരിചരിക്കാന്‍ അവര്‍ ന്യൂസിലന്‍ഡിലേക്ക് പോവുകയാണ്. ആറുമാസത്തോളം കാലം അദ്ദേഹത്തെ പരിചരിക്കേണ്ടിവരുമെന്നും ഗോപീചന്ദ് വ്യക്തമാക്കി.

ആഴ്ചകള്‍ക്ക് മുമ്പ് കിമിന്റെ ഭര്‍ത്താവിന് സ്‌ട്രോക്ക് വന്നിരുന്നു. ഇതിനെ തുടര്‍ന്നുള്ള ചികിത്സയിലാണ് ഭര്‍ത്താവിപ്പോള്‍. തിരിച്ചു വരാനുള്ള സാധ്യതകള്‍ എന്തെങ്കിലുമണ്ടെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് കിം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നാല് മാസമായി സിന്ധുവിനൊപ്പം കിം പ്രവര്‍ത്തിക്കുകയായിരുന്നു. സിന്ധുവിനെ സ്മാര്‍ട്ടാക്കിയ പരിശീലകയെന്നാണ് അവര്‍ അറിയപ്പെടുന്നത്.

Read More >>