തിരിച്ചു വരവ് ഗംഭീരമാക്കി സാനിയ; ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിൽ വിജയത്തുടക്കം

അമേരിക്കൻ ജോഡികളായ ക്രിസ്റ്റീന മക്ഹെയ്‌ലിനെയും വാനിയ കിങുമാണ് അടുത്ത റൗണ്ടിൽ സഖ്യത്തിൻെറ എതിരാളികൾ.

തിരിച്ചു വരവ് ഗംഭീരമാക്കി സാനിയ; ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിൽ വിജയത്തുടക്കം

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ താരം സാനിയ മിര്‍സയ്ക്ക് വിജയത്തുടക്കം. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ വനിതാ ഡബിള്‍സില്‍ സാനിയ-കിചെനോക് സഖ്യമാണ് വിജയം പിടിച്ചത്. കാറ്റോ-കലാഷ്‌നിക്കോവ സഖ്യത്തെയാണ് ഇവര്‍ തോല്‍പ്പിച്ചത്.

ഇതോടെ ടൂർണമെന്റിൽ രണ്ടാം റൗണ്ടിലേക്ക് കടക്കാൻ സാനിയ-കിചെനോക് സഖ്യത്തിനായി. 2-6,7-6(7-3),10-3 എന്ന സ്കോറിനാണ് സഖ്യത്തിൻെറ വിജയം. അമേരിക്കൻ ജോഡികളായ ക്രിസ്റ്റീന മക്ഹെയ്‌ലിനെയും വാനിയ കിങുമാണ് അടുത്ത റൗണ്ടിൽ സഖ്യത്തിൻെറ എതിരാളികൾ. പ്രസവത്തിനായാണ് സാനിയ കളിക്കളത്തിൽ നിന്നും ഇടവേളയെടുത്തത്.

2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് ഇതിന് മുന്നെ സാനിയ അവസാനമായി കളിച്ചത്. കഴിഞ്ഞ നവംബറില്‍ സാനിയ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. ടോക്യോ ഒളിംപിക്‌സാണ് മനസിലെന്ന് വ്യാക്തമാക്കിക്കൊണ്ടായിരുന്നു തിരിച്ചുവരവ് താരം പ്രഖ്യാപിച്ചത്. മുൻ ഒന്നാം നമ്പർ താരം കൂടിയായ സാനിയ ആറ് ഗ്ലാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

Read More >>