സന്തോഷ് ട്രോഫി: കേരളം പുറത്ത്

ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍വി.

സന്തോഷ് ട്രോഫി: കേരളം പുറത്ത്

നെയ്വേലി: യോഗ്യതാ റൗണ്ട് പോലും കടക്കാതെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പുറത്ത്. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ കരുത്തരായ സര്‍വീസസിനോടാണ് കേരളം മുട്ടുമടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍വി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 63-ാം മിനിറ്റിലാണ് സര്‍വീസസിന്റെ വിജയഗോള്‍ വന്നത്. വികാസ് ഥാപ്പയാണ് ഗോള്‍ സ്‌കോറര്‍.

ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോള്‍രഹിത സമനിലയും ഒരു തോല്‍വിയുമടക്കമാണ് കേരളം മടങ്ങുന്നത്. തെലങ്കാനയോടും പുതുച്ചേരിയോടുമുള്ള മത്സരത്തില്‍ കേരളം സമനില വഴങ്ങിയിരുന്നു.

ഗ്രൂപ്പ് ബിയില്‍ നിന്ന് ആറു പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി സര്‍വീസസ് ഫൈനല്‍ റൗണ്ടിലെത്തി. രണ്ടാമതുള്ള തെലങ്കാനയ്ക്ക് അഞ്ച് പോയിന്റുണ്ട്. പുതുച്ചേരിക്കും കേരളത്തിനും രണ്ട് പോയിന്റ് ലഭിച്ചു.

Read More >>