കേരളത്തിന് വീണ്ടും സമനിലക്കുരുക്ക്

സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാറൗണ്ടില്‍ കേരളവും പുതുച്ചേരിയും ഗോള്‍ രഹിത സമനിയില്‍ പിരിഞ്ഞു

കേരളത്തിന് വീണ്ടും സമനിലക്കുരുക്ക്

നെയ്‌വേലി: തുടര്‍ച്ചയായ സമനിലക്കുരുക്ക് കേരളത്തിന്റെ സന്തോഷ് ട്രോഷ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാറൗണ്ടില്‍ നിലവിലെ ചാംപ്യന്മാരായ കേരളത്തെ പുതുച്ചേരിയാണ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ഒട്ടേറെ ഗോളവസരങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. ആദ്യ മല്‍സരത്തില്‍ തെലങ്കാനയോടും കേരളം ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.

ഇതോടെ, കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ റൗണ്ടിലെത്താനുള്ള സാധ്യതകള്‍ മങ്ങി. രണ്ടു കളികളില്‍ നിന്നും രണ്ടു പോയന്റാണ് കേരളത്തിന്റെ നേട്ടം. അതേസമയം, വൈകിട്ടു നടന്ന മല്‍സരത്തില്‍ കരുത്തരായ സര്‍വീസസിനെ തെലങ്കാന തോല്‍പ്പിച്ചത് കേരളത്തിന് പ്രതീക്ഷ നല്‍കുന്നുമുണ്ട്. ഇതോടെ, എട്ടാം തീയതി നടക്കുന്ന കേരള - സര്‍വീസസ്, പുതുച്ചേരി- തെലങ്കാന മത്സര ഫലങ്ങള്‍ നിര്‍ണായകമാകും.Read More >>