നഗ്ന ചിത്ര പോസ്റ്റ്‌ ചെയ്ത് വനിതാ ക്രിക്കറ്റ് താരം; ആരാധകരുടെ കയ്യടി

വിക്കറ്റ് കീപ്പര്‍ കൂടിയായ സാറ നഗ്നയായി സ്റ്റംപ് ചെയ്ത് ബെയ്ല്‍സ് ഇളക്കുന്ന ചിത്രമാണ് മാഗസിനുവേണ്ടി ഷൂട്ട് ചെയ്തത്.

നഗ്ന ചിത്ര പോസ്റ്റ്‌ ചെയ്ത് വനിതാ ക്രിക്കറ്റ് താരം; ആരാധകരുടെ കയ്യടി

ലണ്ടൻ: തൻെറ നഗ്ന ചിത്രം പോസ്റ്റ്‌ ചെയ്ത ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറ ടെയ‍്‍ലർറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. ചിത്രം നിരവധി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കാരണം വനിതകളുടെ മാനസികാരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാ​ഗമായാണ് സാറ നഗ്നയായി പോസ് ചെയ്തത്. തൻെറ ഇൻസ്റ്റ​ഗ്രാം ഐഡിയിലൂടെ സാറ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വിക്കറ്റ് കീപ്പര്‍ കൂടിയായ സാറ നഗ്നയായി സ്റ്റംപ് ചെയ്ത് ബെയ്ല്‍സ് ഇളക്കുന്ന ചിത്രമാണ് മാഗസിനുവേണ്ടി ഷൂട്ട് ചെയ്തത്. 'വുമന്‍സ് ഹെല്‍ത്ത്' എന്ന ആരോഗ്യ മാഗസിന്റെ ഫോട്ടോ ഷൂട്ടിനായാണ് സാറ നഗ്നയായി പോസ് ചെയ്തത്. വ്യക്തി ജീവിതത്തില്‍ ഉത്‌ക്കണ്‌ഠയും, മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചിട്ടുള്ള സാറ കുറച്ചുകാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയണ്.

ഇത്തരം ഒരു ക്യാമ്പയിന്‍റെ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നാണ് സാറ പറയുന്നത്. തന്നെ അടുത്തറിയാവുന്നവർക്ക് ഇതൊരു അത്ഭുതമായിരിക്കും. കാരണം ഇങ്ങനെയൊരു ഫോട്ടോക്കായി പോസ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അല്‍പം പ്രശ്നമുള്ള കാര്യമാണ്. എന്റെ ശരീരവുമായി ബന്ധപ്പെട്ട് എല്ലായ്പ്പോഴും ഞാന്‍ പ്രശ്നത്തിലായിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇത്തരമൊരു ചിത്രത്തിന് പോസ് ചെയ്യാനായി എനിക്ക് മാനസികമായി ഒട്ടേറെ വെല്ലുവിളികളെ മറികടക്കേണ്ടിവന്നു. എന്നാല്‍ ഈ ചിത്രത്തിന് പോസ് ചെയ്തതോടെ ഞാന്‍ കൂടുതല്‍ കരുത്തയായിരിക്കുന്നു. എല്ലാ സ്ത്രീകളും സുന്ദരികളാണെന്ന് മറക്കാതിരിക്കുക. ചിത്രത്തിന്റെ അടിക്കുറിപ്പായി സാറ കുറിച്ചു.

Read More >>