മദ്യം നിര്‍മിക്കുന്നത് നിര്‍ത്തി, ഷെയ്ന്‍ വോണിന്റെ ഡിസ്റ്റില്ലറിയില്‍ ഇനി ഉല്‍പ്പാദനം സാനിറ്റൈസര്‍!

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ആശുപത്രികള്‍ക്ക് വേണ്ടിയാണ് വോണിന്റെ ഡിസ്റ്റില്ലറി സാനിറ്ററൈസുകള്‍ നിര്‍മിക്കുന്നത്.

മദ്യം നിര്‍മിക്കുന്നത് നിര്‍ത്തി, ഷെയ്ന്‍ വോണിന്റെ ഡിസ്റ്റില്ലറിയില്‍ ഇനി ഉല്‍പ്പാദനം സാനിറ്റൈസര്‍!

കാന്‍ബറ: കൊറോണ ഭീതിയെ നേരിടാന്‍ സ്വന്തം മദ്യക്കമ്പനിയിലെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തി വച്ച് ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍. സെവന്‍ സീറോ എയ്റ്റ് എന്ന ഡിസ്റ്റില്ലറിയില്‍ നിന്ന് മദ്യത്തിന് (ജിന്‍) പകരം ഇനി സാനിറ്റൈസറാണ് കുറച്ചുകാലം ഉല്‍പ്പാദിപ്പിക്കു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ആശുപത്രികള്‍ക്ക് വേണ്ടിയാണ് വോണിന്റെ ഡിസ്റ്റില്ലറി സാനിറ്ററൈസുകള്‍ നിര്‍മിക്കുന്നത്.

70 ശതമാനം ആള്‍ക്കഹോള്‍ കണ്ടന്റുള്ള സാനിറ്ററൈസറുകളാണ് സെവന്‍ സീറോ എയ്റ്റ് നിര്‍മിക്കുക. വോണിനെ കൂടാതെ രണ്ട് പേര്‍ കൂടി കമ്പനിയില്‍ ബിസിനസ് പാര്‍ട്ണര്‍മാരായി ഉണ്ട്. ഇവര്‍ രണ്ടു പേരും സര്‍ജിക്കല്‍ സ്‌പെഷ്യലിസ്റ്റുകള്‍ ആണ് എന്ന് സെവന്‍ സീറോ എയ്റ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

'ഓസ്‌ട്രേലിയ ഏറെ വെല്ലുവിളി നേരിടുന്ന സമയമാണിത്. ജീവന്‍ രക്ഷിക്കാനും അസുഖത്തോട് പൊരുതാനും നമ്മുടെ ആരോഗ്യമേഖലയെ സഹായിക്കേണ്ട അടിയന്തര ഘട്ടമാണിത്. സെവന്‍ സീറോ എയ്റ്റ് ഈ തീരുമാനമെടുത്തതില്‍ സന്തോഷമുണ്ട്' - സാമൂഹിക മാദ്ധ്യമത്തിണ്‍ വോണ്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

Next Story
Read More >>