വടിയുമായി പിന്നില്‍ ഭാര്യ; തുണിയലക്കി, കക്കൂസ് കഴുകി ധവാന്‍

ഭാര്യ അയേഷ ധവാന്‍ വടി കൊണ്ട് ആജ്ഞാപിക്കുന്നതും കാണാം.

വടിയുമായി പിന്നില്‍ ഭാര്യ; തുണിയലക്കി, കക്കൂസ് കഴുകി ധവാന്‍

എത്ര തിരക്കുള്ള സെലിബ്രിറ്റികള്‍ക്കും വീട്ടിലിരിക്കാനുള്ള കാലമാണിത്. കൊറോണ മൂലം ഇന്ത്യയുടനീളം ലോക്ക് ഡൗണായപ്പോള്‍ താരങ്ങളും വീടുകള്‍ക്കത്തായി. ഇന്റര്‍നെറ്റില്‍ വീടുകള്‍ക്കകത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ പലരും ആരാധകര്‍ക്കായി പങ്കുവച്ചു കഴിഞ്ഞു.

ഇതില്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ വീഡിയോ ആണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായത്. ഭാര്യയുടെ ആജ്ഞ പ്രകാരം തുണിയലക്കുകയും കക്കൂസ് വൃത്തിയാക്കുകയും ചെയ്യുന്ന ധവാന്റെ വീഡിയോ ആണ് ഇന്റര്‍നെറ്റ് കീഴടക്കിയത്.

ഒരു ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ധവാന്‍ തുണികഴുകുന്നതും കക്കൂസ് വൃത്തിയാക്കുന്നതും. ഭാര്യ അയേഷ ധവാന്‍ വടി കൊണ്ട് ആജ്ഞാപിക്കുന്നതും കാണാം.

ബാത്ത്‌റൂമിലിരുന്ന വസ്ത്രം കഴുകുന്ന ധവാന്റെ ദൃശ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. പശ്ചാത്തലത്തില്‍ ഹിന്ദി ഗാനം. കണ്ണാടിക്കു മുന്നില്‍നിന്നു മേക്കപ്പ് ചെയ്യുന്ന ഭാര്യയെയും ഇടയ്ക്ക് കാണാം. ഇതിനുശേഷം ടോയ്ലെറ്റ് വൃത്തിയാക്കുകയാണ് ധവാന്‍. ഈ വേളയില്‍ ഫോണില്‍ ആരുമായോ സല്ലപിക്കുകയാണ് അയേശ.

ഒരാഴ്ച വീട്ടിലെ ജീവിതം. യഥാര്‍ത്ഥ്യം പരുഷമാണ് എന്ന തലക്കെട്ടോടെയാണ് ശിഖര്‍ ധവാന്‍ വീഡിയോ പങ്കുവച്ചത്.

Next Story
Read More >>