രോഹിത് മികച്ച താരമാണ്; ടീമിൽ ഉൾപ്പെടുത്തണം: സൗരവ് ഗാംഗുലി

മധ്യനിരയിൽ അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും മികച്ച ഫോമിൽ തുടരുന്നതോടെ സൗത്ത് ആഫ്രിക്കയുമായുള്ള പരമ്പരയിൽ ഈ സ്ഥാനത്തേക്ക് രോഹിത്തിനെ പരി​ഗണിക്കാന‍് സാധ്യത കുറവാണ്.

രോഹിത് മികച്ച താരമാണ്; ടീമിൽ ഉൾപ്പെടുത്തണം: സൗരവ് ഗാംഗുലി

ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണറായ രോഹിത് ശർമയെ ടെസ്റ്റിലും ഓപ്പണറാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. കഴിഞ്ഞ വിന്‍ഡീസ് പരമ്പരയില്‍ മികച്ച് പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന കെ.എല്‍ രാഹുലിന് പകരമാണ് രോഹിതിന് അവസരം നല്‍കണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടിരിക്കുന്നത്.

രോഹിത് മികച്ച താരമാണ്. അതുകൊണ്ട് തന്നെ രോഹിത്തിന് അവസരങ്ങൾ നൽകണം. നേരത്തെ തന്നെ രോഹിതിനെ ഓപ്പണറാക്കണമെന്ന് ഞാൻ നിർദേശിച്ചതാണ്. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം രോഹിത് ടെസ്റ്റിൽ ഒരു അവസരം ലഭിക്കാനായി കാത്തിരിക്കുകയാണെന്നും ​ഗാം​ഗുലി പറഞ്ഞു.

മധ്യനിരയിൽ അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും മികച്ച ഫോമിൽ തുടരുന്നതോടെ സൗത്ത് ആഫ്രിക്കയുമായുള്ള പരമ്പരയിൽ ഈ സ്ഥാനത്തേക്ക് രോഹിത്തിനെ പരി​ഗണിക്കാന‍് സാധ്യത കുറവാണ്. ഇക്കാര്യവും ​ഗാം​ഗുലി ചൂണ്ടിക്കാട്ടി. വിന്റീസിനെതിരെയുള്ള പരമ്പര ഇന്ത്യക്ക് ലഭിച്ചിരുന്നെങ്കിലും ഇന്ത്യൻ ഓപ്പണർമാർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല.

Next Story
Read More >>