ഇറ്റാലിയന്‍ ഓപ്പണ്‍: വാവ്റിങ്ക ആദ്യ റൗണ്ടില്‍ പുറത്ത്

14ാം സ്ഥാനക്കാരനും 12ാം സീഡുമായ മെദവ്ദേവിനെ സീഡില്ലാതാരം ഓസ്ട്രേലിയയുടെ നിക്ക് ക്രിഗിയോസാണ് തോല്‍പ്പിച്ചത്.

ഇറ്റാലിയന്‍ ഓപ്പണ്‍: വാവ്റിങ്ക ആദ്യ റൗണ്ടില്‍ പുറത്ത്

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ റഷ്യയുടെ ഡാനില്‍ മെദവ്ദേവും സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്റിങ്കയും ആദ്യ റൗണ്ടില്‍ പുറത്ത്. 14ാം സ്ഥാനക്കാരനും 12ാം സീഡുമായ മെദവ്ദേവിനെ സീഡില്ലാതാരം ഓസ്ട്രേലിയയുടെ നിക്ക് ക്രിഗിയോസാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3,3-6,6-3. 29ാം റാങ്കുകാരനായ വാവ്റിങ്ക 23ാം റാങ്കുകാരനായ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനോടാണ് തോറ്റത്. സ്‌കോര്‍ 4-6,6-0,6-2.

വനിതാ സിംഗിള്‍സില്‍ വില്യംസ് സഹോദരിമാരായ വീനസ് വില്യംസ് സെറീന വില്യംസ് പോരാട്ടം കാത്തിരുന്നവര്‍ക്ക് നിരാശ. ഇരുവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് സെറീന രണ്ടാം റൗണ്ടില്‍ നിന്ന് പിന്മാറി.ലോക 11ാം റാങ്കുകാരിയും 10ാം സീഡുമായ സെറീന വില്യംസ് 64ാം റാങ്കുകാരി സ്വീഡന്റെ റെബേക്ക പീറ്റേഴ്സണെ പരാജയപ്പെടുത്തിയാണ് രണ്ടാം യോഗ്യത നേടിയത്. ഒരു മണിക്കൂറും 16 മിനുട്ടും മത്സരം നീണ്ടുനിന്നു. സ്‌കോര്‍ 6-4,6-2. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സെറീന 73ാം ഡബ്ല്യു.ടി.എ കിരീടം മോഹിച്ചാണ് ഇറങ്ങിയതെങ്കിലും പരിക്ക് ചതിച്ചു. വീനസ് ബെല്‍ജിയത്തിന്റെ എലിസി മെര്‍ട്ടന്‍സിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. മൂന്ന് മണിക്കൂറും അഞ്ച് മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 7-5,3-6,7-6.

മറ്റൊരു മത്സരത്തില്‍ സ്പെയിനിന്റെ ഗെര്‍ബൈന്‍ മുഗുരുസ ചൈനയുടെ സയ്സായ് സെങിനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. 6-3,6-4.

Read More >>