ട്വന്റി 20 റാങ്കിങ് : ഇന്ത്യന്‍ വനിതകള്‍ക്ക് നേട്ടം

മൂന്ന് മത്സരത്തിൽ നിന്ന് 132 റൺസ് നേടിയ ജെമീമ നാല് സ്ഥാനമുയർന്ന് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 180 റൺസ് നേടിയ മന്ദാന നാല് സ്ഥാനമുയർന്ന് ആറാം സ്ഥാനത്തുമെത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഏഴാം സ്ഥാനത്താണ്

ട്വന്റി 20 റാങ്കിങ് : ഇന്ത്യന്‍ വനിതകള്‍ക്ക് നേട്ടം

ദുബൈ: ഐ.സി.സിയുടെ പുതിയ ട്വന്റി 20 റാങ്കിങ്ങിൽ നേട്ടം കൊയ്ത് ഇന്ത്യൻ വനിതകൾ. ബാറ്റ്‌സ് വിമൺമാരുടെ പട്ടികയിൽ ജെമീമ റോഡ്രിഗസും സ്മൃതി മന്ദാനയുമാണ് നേട്ടം കൊയ്തത്. ന്യൂസീലൻഡ് പരമ്പരയിൽ തിളങ്ങിയതാണ് ഇരുവർക്കും കരുത്തായത്. മൂന്ന് മത്സരത്തിൽ നിന്ന് 132 റൺസ് നേടിയ ജെമീമ നാല് സ്ഥാനമുയർന്ന് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 180 റൺസ് നേടിയ മന്ദാന നാല് സ്ഥാനമുയർന്ന് ആറാം സ്ഥാനത്തുമെത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഏഴാം സ്ഥാനത്താണ്.

ബൗളിങ് നിരയിൽ രാധാ മാധവും നേട്ടമുണ്ടാക്കി. 18ാം സ്ഥാനമുയർന്ന് 10ാം റാങ്കിലെത്തിയപ്പോൾ അഞ്ച് സ്ഥാനമുയർന്ന് ദീപ്തി ശർമ 14ാം സ്ഥാനവും നേടി. പൂനം യാദവ് രണ്ടാം സ്ഥാനത്തുണ്ട്. ടീം റാങ്കിങ്ങിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.

Read More >>