ആദ്യം അനുഷ്‌കയെ കണ്ടപ്പോള്‍ എന്തു സംഭവിച്ചു; ആ മണ്ടത്തരം തുറന്നു പറഞ്ഞ് കോലി

സത്യമായിട്ടും ഒരു വിഡ്ഢിയെ പോലെയാണ് പെരുമാറിയത്

ആദ്യം അനുഷ്‌കയെ കണ്ടപ്പോള്‍ എന്തു സംഭവിച്ചു; ആ മണ്ടത്തരം തുറന്നു പറഞ്ഞ് കോലി

മുംബൈ: നാലു വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ 2017ലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും വിവാഹിതരായത്. രാജ്യം ഏറെ ആഘോഷിച്ച പ്രണയവും വിവാഹവുമായിരുന്നു ഇരുവരും. ഇറ്റലിയില്‍ അത്യാര്‍ഭാഢ പൂര്‍വ്വമായിരുന്നു വിവാഹം.

വിവാഹജീവിതം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ അനുഷ്‌കയെ ആദ്യമായി കണ്ടപ്പോള്‍ എന്തു സംഭവിച്ചു എന്ന് തുറന്നു പറയുകയാണ് കോലിയിപ്പോള്‍.

അമേരിക്കന്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായ ഗ്രഹാം ബെന്‍സിംഗറിന്റെ ഡെപ്ത് വിത്ത് ഗ്രഹാം ബെന്‍സിംഗര്‍ എന്ന പരിപാടിയിലാണ് കോലി ഇതേക്കുറിച്ച് മനസ്സു തുറന്നത്.

View this post on Instagram

Sun soaked and stoked ☀️💞 #throwback

A post shared by AnushkaSharma1588 (@anushkasharma) on

' 2013 ല്‍ ഒരു ഷാംപൂ പരസ്യ ചിത്രീകരണത്തിനിടെ ആണ് ആദ്യമായി അനുഷ്‌കയെ കണ്ടത്. എന്റെ മാനേജര്‍ ബണ്ടി എന്നോട് പറഞ്ഞു; 'നിങ്ങള്‍ക്ക് ഒരു ബ്രാന്‍ഡ് വരുന്നുണ്ട്'. അതിന്റെ ഭാഗമാകുന്നതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. കൂടെ ആരാണ് എന്നു ചോദിച്ചു ഞാന്‍. അനുഷ്‌ക ശര്‍മ്മയുടെ കൂടെയാണ് എന്നു പറഞ്ഞു അവന്‍. നീ തമാശ കളിക്കുകയാണോ എന്നതു പോലെ എന്തോ ഒന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അല്ല, സത്യമാണ് എന്ന് അവനും. ഒരു പ്രൊഫഷണല്‍ നടിയുടെ കൂടെ എങ്ങനെ ഒപ്പം ഒരേ ഫ്രയിമില്‍ അഭിനയിക്കും എന്നതായിരുന്നു എന്റെ ചിന്ത. ഒരു മണ്ടനായതു പോലെ തോന്നി. എന്തു ചെയ്യണെന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. മാനേജര്‍ പറഞ്ഞു. നല്ല സ്‌ക്രിപ്റ്റാണ്. നന്നാകും'

View this post on Instagram

👫

A post shared by Virat Kohli (@virat.kohli) on

പിന്നീട് എന്തു നടന്നതിനെ കുറിച്ച് വിരാട് ഓര്‍ക്കുന്നത് ഇങ്ങനെ;

' അവളെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ ഒരു തമാശ പൊട്ടിച്ചു. ധൈര്യമില്ലാതിരുന്നത് കൊണ്ടാണ് തമാശ പറഞ്ഞത്. കാരണം എന്തു ചെയ്യണമെന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല. അവള്‍ വരുന്നതിന് മുമ്പെ സെറ്റില്‍ ഞാന്‍ പരിഭ്രമിച്ചു നില്‍ക്കുകയാണ്. നല്ല തമാശയാകും എന്നാണ് ഞാന്‍ കരുതിയത്. പറയാന്‍ ശരിക്കും പാടില്ലാത്തതാണ് പറഞ്ഞത്. അവള്‍ക്ക് നല്ല ഉയരമുണ്ട്. ഇതിനേക്കാള്‍ വലിയ ഹീലുള്ള ചെരുപ്പൊന്നും കിട്ടിയില്ലേ എന്നായിരുന്നു എന്റെ ചോദ്യം. എക്‌സ്‌ക്യൂസ് മി എന്ന് ചോദിച്ചു അവള്‍, ഞാന്‍ പറഞ്ഞു, തമാശ പറഞ്ഞതാണെന്ന്. അത് എനിക്കു തന്നെ ഭീകരമായ നിമിഷമായി തോന്നി. സത്യമായിട്ടും ഒരു വിഡ്ഢിയെ പോലെയാണ് പെരുമാറിയത്' - കോലി പറഞ്ഞു.

Next Story
Read More >>