2022ലെ കോമൺ‌വെൽത്ത് ഗെയിംസിൽ വനിതാ ടി-20 ക്രിക്കറ്റ് ഉൾപ്പെടുത്തി

വനിതാ ക്രിക്കറ്റിനും ആഗോള ക്രിക്കറ്റ് സമൂഹത്തിനും ഇത് ഒരു ചരിത്ര നിമിഷമാണെന്ന് പ്രഖ്യാപന വേളയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് മനു സാവ്നി പറഞ്ഞു.

2022ലെ കോമൺ‌വെൽത്ത് ഗെയിംസിൽ വനിതാ ടി-20 ക്രിക്കറ്റ് ഉൾപ്പെടുത്തി

2022ല്‍ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ട്വന്റി-ട്വന്റി ഉള്‍പ്പെടുത്തിയതായി സംഘടാകര്‍ അറിയിച്ചു. ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍, ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ എന്നിവര്‍ സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്.

വനിതാ ക്രിക്കറ്റിനും ആഗോള ക്രിക്കറ്റ് സമൂഹത്തിനും ഇത് ഒരു ചരിത്ര നിമിഷമാണെന്ന് പ്രഖ്യാപന വേളയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് മനു സാവ്നി പറഞ്ഞു. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച എഡ്ജ് ബാസ്റ്റൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

1998ല്‍ ക്വാലാലംപൂരില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ക്രിക്കറ്റ് അവസാനമായി കളിച്ചിട്ടുള്ളത്. പുരുഷന്മാരുടെ 50 ഓവര്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ചാമ്പ്യന്മാരായത്. 2022 ജൂലൈ 27 മുതൽ ഓഗസ്റ്റ് 7 വരെയാണ് ബര്‍മിംഗ്ഹാമില്‍ കോമൺ‌വെൽത്ത് ഗെയിംസ് നടക്കുക.

Read More >>