റയലിന് തിരിച്ചടി; സൂപ്പർ കോച്ച് സിനദീൻ സിദാൻ രാജിക്കൊരുങ്ങുന്നു

പോള്‍ പോഗ്ബയെ ഈ സീസണില്‍ ക്ലബിലെത്തിക്കാമെന്ന് കോച്ചെന്ന നിലയില്‍ സിദാന്‍ വാക്ക് നല്‍കിയിരുന്നതായും ക്ലബ് ഇതിന് മുന്‍കയ്യെടുക്കാത്തതില്‍ സിദാന്‍ നിരാശനാണെന്നും സ്പാനിഷ് മാദ്ധ്യമ പ്രവര്‍ത്തകനായ ഡീഗോ ടോറസ് ദി ഇന്‍ഡിപെന്‍ഡന്റിനോട് വെളിപ്പെടുത്തി.

റയലിന് തിരിച്ചടി; സൂപ്പർ കോച്ച് സിനദീൻ സിദാൻ രാജിക്കൊരുങ്ങുന്നു

സീസണ്‍ ആരംഭിക്കുന്നതിന് മുന്നെ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന് അശുഭകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. റയലിന്റെ സൂപ്പര്‍ കോച്ച് സിനദീൻ സിദാൻ ക്ലബിനെ കൈവെടിയുന്നതായാണ് വാര്‍ത്തകള്‍. ലോകകപ്പ് ജേതാവ് പോള്‍ പോഗ്ബയെ ടീമിലെത്തിക്കുന്നതുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് സിദാന്റെ രാജിക്ക് പിന്നിലെന്നാണ് സൂചന.

പോള്‍ പോഗ്ബയെ ഈ സീസണില്‍ ക്ലബിലെത്തിക്കാമെന്ന് കോച്ചെന്ന നിലയില്‍ സിദാന്‍ വാക്ക് നല്‍കിയിരുന്നതായും ക്ലബ് ഇതിന് മുന്‍കയ്യെടുക്കാത്തതില്‍ സിദാന്‍ നിരാശനാണെന്നും സ്പാനിഷ് മാദ്ധ്യമ പ്രവര്‍ത്തകനായ ഡീഗോ ടോറസ് ദി ഇന്‍ഡിപെന്‍ഡന്റിനോട് വെളിപ്പെടുത്തി. ഇക്കാരണത്താല്‍ തന്നെ ക്ലബ് പ്രസിഡന്റ് ഫ്‌ലോറന്റിനോയുമായി താരം അകല്‍ച്ചയിലാണെന്ന വാര്‍ത്തകളുമുണ്ട്.

ചാംപ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ അയാക്സ് ആംസ്റ്റർഡാമിനോടു റയൽ മഡ്രിഡ് തോറ്റു പുറത്തായതിനു പിന്നാലെ പരീശീലകൻ സാന്തിയോഗോ സൊളാരിയെ പുറത്താക്കുകയും മുൻ പരിശീലകനായ സിനദീൻ സിദാനെ തിരിച്ചുവിളിക്കുകയുമായിരുന്നു. 2022 വരെയാണ് ക്ലബ് സിദാനുമായി കരാറിലേർപ്പെട്ടിരിക്കുന്നത്. ഈ മാസം എട്ടിനാണ് താരക്കെെമാറ്റ വിപണി അടച്ചത്.

Read More >>