34 കോടി ഉപഭോക്താക്കള്‍; ഏറ്റവും കൂടുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഇന്ത്യയില്‍

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെയാണ് ഇന്ത്യയില്‍ ആപ്ലിക്കേഷന്റെ വന്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്.

34 കോടി ഉപഭോക്താക്കള്‍; ഏറ്റവും കൂടുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ഇന്ത്യയില്‍. രാജ്യത്ത് 34 കോടി ആളുകളാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 9.9 കോടി പേര്‍ മാത്രമാണ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന യു.എസില്‍ 6.8 കോടി പേര്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നു.

ലോകത്തെ ഏറ്റവും ജനപ്രിയമായ ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. റിലയന്‍സ് ജിയോ ആരംഭിച്ച ഡാറ്റ വിപ്ലവത്തിന് ശേഷമാണ് ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ പച്ച പിടിച്ചത്. ഇന്ത്യയിലെ മൊത്തം 50 കോടി സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ 68 ശതമാനം പേര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നു. വൈകാതെ ഇന്ത്യയില്‍ വാട്‌സ്ആപ്പ് പെയ്‌മെന്റ് സേവനം ആരംഭിക്കാനിരിക്കുകയാണ് ഫേസ്ബുക്ക്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെയാണ് ഇന്ത്യയില്‍ ആപ്ലിക്കേഷന്റെ വന്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജ വാര്‍ത്തകളും വീഡിയോകളും ഷെയര്‍ ചെയ്യപ്പെടുന്നതിന്റെ പേരില്‍ വിവിധ കോടതികള്‍ കമ്പനിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

Next Story
Read More >>