ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചു

മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി.

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചു

ടിക് ടോക് മൊബൈല്‍ ആപ്പ് ഇന്ത്യയില്‍ പൂര്‍ണമായും നിരോധിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി. നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ് കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ചൈനയിലെ ബൈറ്റഡന്‍സ് ടെക്നോളജി കമ്പനിയുടെ വീഡിയോ ഷെയറിങ് ആപ് ആണ് ടിക് ടോക്. ടിക് ടോക്കിന്റെ പ്രവര്‍ത്തനം നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരായ അപ്പീലും കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളി. ഇതിനെ തുടര്‍ന്ന് രാജ്യമാകെ ടിക് ടോക് തടയാന്‍ ഗൂഗിളിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യയില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ടിക് ടോക് നീക്കിയത്.

Read More >>