ഫിങ്കര്‍പ്രിന്റ് ലോക്കുമായി വാട്‌സാപ്പ്; ആൻഡ്രോയിഡ് ബീറ്റ ഉപഭോക്താക്കൾക്ക് ലഭ്യം

ചില ആപ്പുകൾ ഉപയോ​ഗിച്ച് വാട്‌സാപ്പ് അടക്കമുള്ള ആപ്ലിക്കേഷനുകൾ ലോക്ക് ചെയ്യാനുള്ള സൗകര്യം നേരത്തേ തന്നെ ഉണ്ടായിരുന്നെങ്കിലും അതിനേക്കാൾ സുരക്ഷയും സൗകര്യവും നൽകുന്നതാണ് വാട്‌സാപ്പ് പുതുതായി അവതരിപ്പിച്ച ഫിങ്കർപ്രിന്റ് ലോക്ക് ഫീച്ചർ.

ഫിങ്കര്‍പ്രിന്റ് ലോക്കുമായി വാട്‌സാപ്പ്; ആൻഡ്രോയിഡ് ബീറ്റ ഉപഭോക്താക്കൾക്ക് ലഭ്യം

ഫോൺ കൈമാറുമ്പോൾ ഇനി സ്വകാര്യ സംഭാഷണങ്ങൾ ചോരുമെന്ന പേടി വേണ്ട. സുരുക്ഷയൊരുക്കാൻ പുതിയ ലോക്ക് സിസ്റ്റവുമായി വാട്ട്സാപ്പ് എത്തി. ഉപയോക്താക്കൾ ഏറെ ആഗ്രഹിച്ച ഫിങ്കർപ്രിൻറ് ലോക്ക് സുരക്ഷയാണ് ഏറ്റവും പുതിയ വാട്ട്സാപ്പ് ഫീച്ചറായി ഇന്നലെ അവതരിപ്പിച്ചത്.

വാട്‌സാപ്പ് പ്രത്യേകമായി ലോക്ക് ചെയ്യുന്നതിനായി ഫിങ്കർപ്രിന്റ് ഉപയോ​ഗിച്ചാണ് ഈ സംവിധാനം. നിലവിൽ ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് വാട്‌സാപ്പ് ഫിങ്കർപ്രിൻറ് ലോക്ക് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും വൈകാതെ ഈ സൗകര്യം എല്ലാവരിലും എത്തിച്ചേരും. ചില ആപ്പുകൾ ഉപയോ​ഗിച്ച് വാട്‌സാപ്പ് അടക്കമുള്ള ആപ്ലിക്കേഷനുകൾ ലോക്ക് ചെയ്യാനുള്ള സൗകര്യം നേരത്തേ തന്നെ ഉണ്ടായിരുന്നെങ്കിലും അതിനേക്കാൾ സുരക്ഷയും സൗകര്യവും നൽകുന്നതാണ് വാട്‌സാപ്പ് പുതുതായി അവതരിപ്പിച്ച ഫിങ്കർപ്രിന്റ് ലോക്ക് ഫീച്ചർ.

വാട്‌സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.19.221 പതിപ്പിൽ ഇന്നലെയാണ് ഫിങ്കർപ്രിന്റ് ലോക്ക് അവതരിപ്പിച്ചത്. ഈ സൗകര്യം ഉപയോഗിക്കുന്നതിന് ഏറ്റവും പുതിയ വാട്‌സാപ്പ് ബീറ്റ വേർഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം സെറ്റിങ്‌സിൽ പ്രൈവസി എടുത്ത ശേഷം ഫിങ്കർപ്രിന്റ് ലോക്ക് ഓൺ ചെയ്താൽ മതി. ഫിങ്കർപ്രിൻറ് ലോക്ക് സംവിധാനം ലഭ്യമാകും.

പിക്ചർ ഇൻ പിക്ചർ വീഡിയോ പ്ലേയിങ് അടക്കം നിരവധി പുതിയ സൗകര്യങ്ങൾ വാട്‌സാപ്പ് ഈയിടെ അവതരിപ്പിച്ചിരുന്നു. ഡാർക്ക് മോഡ്, ഫേസ് അൺലോക്ക്, ഇൻആപ്പ് ബ്രൗസർ ഉൾപ്പടെ കൂടുതൽ ഫീച്ചറുകൾക്കായാണ് വാട്‌സാപ്പ് പ്രേമികൾ ഇനി കാത്തിരിക്കുന്നത്.

Read More >>