പിടിയരി പോലെ ഒരു കവിത, വേരിനു രണ്ടറ്റമുണ്ട് എന്നീ കവിതാ സമാഹാരങ്ങളുമായി സ്ക്കൂട്ടറില്‍ കേരളം ചുറ്റുകയാണു കവി

രണ്ടറ്റമുള്ള കവിതാ യാത്ര

Published On: 2018-11-04T14:25:48+05:30
രണ്ടറ്റമുള്ള കവിതാ യാത്ര

മുറി തൂത്തപ്പോള്‍

പറക്കാന്‍ കഴിയാതെ

പരിക്ഷീണയായ ഒരു

നിശാശലഭത്തെ കിട്ടി...


അതിനെ ഇനിയെന്ത് ചെയ്യും ?


പിടച്ചില്‍ കാണാനും

പുറത്തെറിയാനും വയ്യ...

കെ ആര്‍ രഘുവെന്ന കവിയുടെ പിടിയരി പോലെ ഒരു കവിത എന്ന സമാഹാരത്തിലെ കവിതയാണിത്. രണ്ട് പതിപ്പുകള്‍ ഇറങ്ങിയ ഈ പുസ്തവും, വേരിനു രണ്ടറ്റമുണ്ട് എന്ന പുതിയ കവിതാ സമാഹാരവുമായി ഒരു കവിതാ യാത്ര നടത്തുകയാണു കവി.

ഒക്ടോബര്‍ 29 നു സ്വന്തം നാടായ പാലാ കുടക്കച്ചിറയില്‍ നിന്നാണു കവി തന്റെ സ്ക്കൂട്ടറില്‍ യാത്ര ആരംഭിച്ചത്. കാസര്‍ഗോട്ടേക്കുള്ള വഴിയില്‍ , കോഴിക്കോട്ട് വച്ചാണു കവിയെ തത്സമയം കണ്ടത്

കുഴൂര്‍ വിത്സണ്‍

കുഴൂര്‍ വിത്സണ്‍

കവി, ബ്ലോഗര്‍, ഗ്രന്ഥകാരന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ @ തത്സമയം ഓണ്‍ലൈന്‍


Top Stories
Share it
Top