ആശിഷ് ഭാരതപര്യടനത്തിലാണ് ലക്ഷ്യം ഭിക്ഷാടന നിരോധനം

ഡൽഹിയിൽ മെക്കാനിക്കൽ എന്‍ജിനീയർ ആയി ജോലിചെയ്തു വരികയായിരുന്ന തന്റെയെടുത്ത് ഭിക്ഷയാചിച്ചെത്തിയ നിസ്സഹായനായ ബാലനാണ് ജീവിതത്തിൽ മാറ്റം വരുതിയതെന്ന് ആശിഷ് പറയുന്നു. ഭിക്ഷയാചിച്ച കുട്ടിയെ സ്‌കൂളിലെത്തിച്ചെങ്കിലും രാജ്യത്ത് ഇത്തരം കുഞ്ഞുങ്ങൾ ഇനിയുമുണ്ടെന്ന തിരിച്ചറിവാണ് ഇത്തരമൊരു യാത്രയ്ക്കു പ്രേരിപ്പിച്ചത്. ലക്ഷ്യത്തിനായി ജോലി രാജിവെച്ച ആശിഷ് ജീവിതം പോലും മാറ്റിവെച്ചാണ് യാത്രയ്ക്കിറങ്ങിയത്.

ആശിഷ് ഭാരതപര്യടനത്തിലാണ് ലക്ഷ്യം ഭിക്ഷാടന നിരോധനം

കെ.ഭരത്

കോഴിക്കോട്: ആശിഷ് ശർമ്മയുടെ ഓരോ ദിവസവും പോരാട്ടത്തിന്റെതാണ്. ഇന്ത്യയെ ബാലഭിക്ഷാടനമുക്തമാക്കുക എന്ന യജ്ഞവുമായി രാജ്യമൊട്ടാകെ 17,000 കിലോമീറ്റർ സഞ്ചരിക്കാനാണ് ഡൽഹി സ്വദേശിയായ ആശിഷിന്റെ തീരുമാനം. ഓരോ ദിവസവും 30 മുതൽ 40 കിലോമീറ്റർ വരെ സഞ്ചരിച്ച് തന്റെ ലക്ഷ്യത്തിലേക്ക് ഈ ഇരുപത്തിയൊമ്പതുകാരൻ നടന്നടുക്കുകയാണ്.

ഡൽഹിയിൽ മെക്കാനിക്കൽ എന്‍ജിനീയർ ആയി ജോലിചെയ്തു വരികയായിരുന്ന തന്റെയെടുത്ത് ഭിക്ഷയാചിച്ചെത്തിയ നിസ്സഹായനായ ബാലനാണ് ജീവിതത്തിൽ മാറ്റം വരുതിയതെന്ന് ആശിഷ് പറയുന്നു. ഭിക്ഷയാചിച്ച കുട്ടിയെ സ്‌കൂളിലെത്തിച്ചെങ്കിലും രാജ്യത്ത് ഇത്തരം കുഞ്ഞുങ്ങൾ ഇനിയുമുണ്ടെന്ന തിരിച്ചറിവാണ് ഇത്തരമൊരു യാത്രയ്ക്കു പ്രേരിപ്പിച്ചത്. ലക്ഷ്യത്തിനായി ജോലി രാജിവെച്ച ആശിഷ് ജീവിതം പോലും മാറ്റിവെച്ചാണ് യാത്രയ്ക്കിറങ്ങിയത്.

ജമ്മുകാശ്മീരിൽ നിന്നും കാൽനടയായി ആരംഭിച്ചയാത്ര കഴിഞ്ഞ ദിവസം കേരളത്തിലെത്തി. 2017 ഓഗസ്റ്റിലാണ് ആശിഷ് യാത്ര തുടങ്ങിയത്. ജമ്മുകാശ്മീരിൽ, ഹിമാചൽപ്രദേശ്, പഞ്ചാബ്, ഛണ്ഡീഗഡ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, സിക്കിം, അസ്സാം, അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ, വെസ്റ്റ് ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്ര പ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലായി 14,497 കിലോമീറ്റർ പിന്നിട്ടശേഷമാണ് കേരളത്തിൽ എത്തിയത്.

സ്വാതന്ത്ര്യം ലഭിച്ച് 72 വർഷം പിന്നിടുമ്പോഴും രാജ്യത്ത് ബാലഭിക്ഷാടനം ഇന്നും നിലകൊള്ളുന്നു എന്നതൊരു യാഥാർഥ്യമാണ്. 14 വയസ്സുവരെ നിർബന്ധിത വിദ്യാഭ്യാസം ഭരണഘടന വിഭാവനം ചെയ്യുമ്പോഴും കുട്ടികൾ ഭിക്ഷയെടുക്കേണ്ടി വരുന്ന ദുരിതം ജനങ്ങളിലെത്തിക്കാനാണ് കാൽനടയാത്രയുമായി മുന്നോട്ടുവന്നതെന്ന് ആശിഷ് പറഞ്ഞു.

നേരിട്ടുള്ള ഇടപടലുകളിലൂടെ അല്ലാതെ ഇത്തരം സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കില്ല. കാൽനട യാത്ര ഒട്ടുംതന്നെ എളുപ്പമായിരുന്നില്ല. ലക്ഷ്യത്തിലേക്കു അടുക്കാനുള്ള ആവേശമാണ് ഉത്തേജകമായത്.

യാത്രക്കിടയിൽ കഴിയുന്നത്ര ആളുകളോട് സംവദിക്കുകയും ബാലഭിക്ഷാടനത്തെപ്പറ്റി ബോധവൽകരിക്കുകയും ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ആശിഷ് വ്യക്തമാക്കി.

Story by