കേരളത്തില്‍ നങ്കൂരമിടുന്ന ആഡംബരക്കപ്പലുകള്‍

പുതിയൊരു പാക്കേജുമായി എത്തിയിരിക്കുകയാണ് വിദേശ കമ്പനിയായ കോസ്റ്റാ ക്രൂയിസ്. കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്ക് മൂന്നു രാത്രികളും മുംബൈയിലേക്ക് നാല് രാത്രികളുമുള്ള പാക്കേജാണ് കോസ്റ്റാ ക്രൂയിസ് അവതരിപ്പിക്കുന്നത്. കൊച്ചി തുറമുഖത്ത് നിലവിലുള്ള ക്രൂയിസ് ടെർമിനലിൽ വർഷം ശരാശരി 40 ഉല്ലാസക്കപ്പലുകൾ മാത്രമാണ് എത്താറുള്ളത്. ഇത് 200 എണ്ണമെങ്കിലുമാക്കാനുള്ള പദ്ധതിയാണ് തുറമുഖ ട്രസ്റ്റ് ആവിഷ്‌കരിക്കുന്നത്. അതിനായി ഉല്ലാസക്കപ്പൽ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി കൊച്ചി തുറമുഖത്തിന് ഗുണകരമാക്കാനാണ് ശ്രമം.

കേരളത്തില്‍ നങ്കൂരമിടുന്ന ആഡംബരക്കപ്പലുകള്‍

തപസ്യ ജയന്‍

കൊച്ചി: കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ഉയർത്തിക്കൊണ്ടുവരുന്നതിനും വിദേശ ടൂറിസ്റ്റ് കപ്പലുകളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുവന്നിരിക്കുകയാണ് ടൂറിസംവകുപ്പ്. ചരക്കുകപ്പലുകളെ കൂടാതെ ഇപ്പോൾ തന്നെ പല പ്രമുഖ വിദേശ ക്രൂയിസ് കമ്പനികളുടെ ആഡംബര കപ്പലുകളും ടൂറിസ്റ്റ് കപ്പലുകളും കൊച്ചി സന്ദർശിക്കാറുണ്ട്. ലക്ഷദ്വീപ് യാത്രാക്കപ്പലുകളുടെ സർവീസും കൊച്ചി തുറമുഖത്തുണ്ട്.

പുതിയൊരു പാക്കേജുമായി എത്തിയിരിക്കുകയാണ് വിദേശ കമ്പനിയായ കോസ്റ്റാ ക്രൂയിസ്. കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്ക് മൂന്നു രാത്രികളും മുംബൈയിലേക്ക് നാല് രാത്രികളുമുള്ള പാക്കേജാണ് കോസ്റ്റാ ക്രൂയിസ് അവതരിപ്പിക്കുന്നത്. കൊച്ചി തുറമുഖത്ത് നിലവിലുള്ള ക്രൂയിസ് ടെർമിനലിൽ വർഷം ശരാശരി 40 ഉല്ലാസക്കപ്പലുകൾ മാത്രമാണ് എത്താറുള്ളത്. ഇത് 200 എണ്ണമെങ്കിലുമാക്കാനുള്ള പദ്ധതിയാണ് തുറമുഖ ട്രസ്റ്റ് ആവിഷ്‌കരിക്കുന്നത്. അതിനായി ഉല്ലാസക്കപ്പൽ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി കൊച്ചി തുറമുഖത്തിന് ഗുണകരമാക്കാനാണ് ശ്രമം.

പ്രമുഖ ക്രൂയിസ് കമ്പനികളെ കൊച്ചിയിലേക്ക് ആകർഷിച്ച് കൊച്ചിയെ ക്രൂയിസ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ക്രൂയിസ് ഉച്ചകോടിയും പ്രദർശനവും നടത്താനുള്ള പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്.

കടൽയാത്ര ചെയ്യാൻ താൽപര്യമുളളവർക്ക് വൻ അവസരവുമായിട്ടാണ് ഇറ്റലി ആസ്ഥാനമായ കോസ്റ്റ ക്രൂയിസ് എത്തുന്നത്. ഈ വർഷം നവംബർ 13ന് കോസ്റ്റ ക്രൂസ് കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് മാലിദ്വീപിലേക്ക് ആഡംബര കപ്പൽ സർവീസ് ആരംഭിക്കുകയാണ്. അടുത്തവർഷം മാർച്ച് മാസം വരെ മുടങ്ങാതെ കൊച്ചിയിൽ നിന്ന് സർവീസുണ്ടാകും.

കോസ്റ്റ വിക്ടോറിയ എന്ന ആഡംബര കപ്പലാകും സർവീസ് നടത്തുക. ഒരാൾക്ക് മൂന്നുരാത്രി യാത്ര ചെയ്യുന്നതിനുളള കുറഞ്ഞ നിരക്ക് 26,000 രൂപയാണ്. ഭക്ഷണം, താമസം, വിനോദസൗകര്യങ്ങൾ തുടങ്ങി ആഡംബരത്തിന്റെ എല്ലാ സാധ്യതകളും നിങ്ങൾക്ക് കപ്പലിൽ ഉപയോഗിക്കാം.

18 വയസ്സിൽ താഴെയുളള കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം യാത്ര സൗജന്യമാണ്. എന്നാൽ, ഇവർക്ക് തുറമുഖ നികുതിയായ 9,000 രൂപ നൽകേണ്ടി വരും. മൂന്ന് സ്വിമ്മിങ് പൂളുകൾ, 4 ജാകൂസിസ്, 10 ബാറുകൾ, 5 റസ്റ്ററന്റുകൾ, കാസിനോ, തിയേറ്റർ, ഡിസ്‌കോ, ബോൾ റൂം തുടങ്ങിയവയാണ് കോസ്റ്റയിൽ നിങ്ങളെ കാത്തിരിക്കുന്നത്. കൂടാതെ മാജിക് ഷോ, ഓപ്പറേ, നൃത്തപരിപാടികൾ തുടങ്ങിയവയും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട് -കൊച്ചിയിലെ കോസ്റ്റ ക്രൂയിസ് പി.ആർ.ഒ സിന്ധു തത്സമയത്തോട് പറഞ്ഞു.

Read More >>