ലോകത്തെ ഏറ്റവും ദൂരമേറിയ ഇലക്ട്രിക് കാർയാത്രയ്ക്ക് ശുഭാന്ത്യം
നെതർലാൻഡിൽ നിന്ന് ആസ്ട്രേലിയയിലെ സിഡ്നി വരെയായിരുന്നു യാത്ര. മൂന്നു വർഷം കൊണ്ടാണ് വാക്കർ യാത്ര പൂർത്തിയാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, ഭക്ഷണം, കിടക്കാന്‍ സ്ഥലം എന്നിവ ലഭിച്ചു. ഇതോടെയാണ് യാത്ര പൂർത്തിയാക്കാൻ സാധിച്ചത്.
സിഡ്നി: ലോകത്തെ ഏറ്റവും ദൂരമേറിയ ഇലക്ട്രിക് കാർ യാത്ര അവസാനിച്ചു. ഡച്ചുകാരനായ വൈബേ വാക്കറാണ് ഇലക്ട്രിക് കാറില്‍ 95000 കിലോ മീറ്റർ യാത്ര ചെയ്തത്. ദ ബ്ലൂ ബാൻഡിഡ് എന്ന നീലക്കാറിൽ 33 രാജ്യങ്ങളാണ് വൈബേ വാക്കർ സഞ്ചരിച്ചത്.
നെതർലാൻഡിൽ നിന്ന് ആസ്ട്രേലിയയിലെ സിഡ്നി വരെയായിരുന്നു യാത്ര. മൂന്നു വർഷം കൊണ്ടാണ് വാക്കർ യാത്ര പൂർത്തിയാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, ഭക്ഷണം, കിടക്കാന്‍ സ്ഥലം എന്നിവ ലഭിച്ചു. ഇതോടെയാണ് യാത്ര പൂർത്തിയാക്കാൻ സാധിച്ചത്.
തുർക്കി, ഇറാൻ, ഇന്ത്യ, മ്യാന്മർ, മലേഷ്യ, ഇൻഡോനേഷ്യ തുടങ്ങി വ്യത്യസ്ത ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള രാജ്യങ്ങളിലൂടെ ആയിരുന്നു യാത്ര. ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് ആളുകൾക്കുള്ള തെറ്റിദ്ധാരണ മാറണം എന്നലക്ഷ്യവുമായാണ് യാത്ര ആരംഭിച്ചത്. ലോകം മുഴുവൻ സഞ്ചരിക്കാൻ ഒരു ഇലക്ട്രിക് വാഹനത്തിലൂടെ സാധിക്കുമെങ്കിൽ ദൈനംദിന ജീവിതത്തിൽ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ എന്നും വാക്കർ ചോദിക്കുന്നു.
പെട്രോൾ ഉപയോഗിച്ചാണ് യാത്ര പോയിരുന്നതെങ്കിൽ യാത്ര പൂർത്തിയാക്കാൻ ഏകദേശം 6,785 ലിറ്റർ പെട്രോൾ വേണ്ടിവന്നേനെ. എന്നാൽ ഇലക്ട്രിക് കാറില്‍ ഒറ്റ ചാർജിങ്ങിൽ 200 കിലോ മീറ്റർ യാത്ര ചെയ്യാമെന്നും 32കാരനായ വാക്കർ പറയുന്നു.