ഷവര്‍മ ഇസ്രായേലിലെ ഭക്ഷണമാണെന്ന് പറയുന്നത് പിസ ന്യൂയോര്‍ക്കില്‍ നിന്ന് ഉണ്ടായ ഭക്ഷണമാണെന്ന വാദത്തിന് തുല്യമാണെന്ന് ചിലര്‍ പറയുന്നു. ഷവര്‍മ ഒട്ടോമാന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്നുവെന്ന് പത്രം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്ന കാര്യവും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഷവര്‍മ ഇസ്രായേലിന് മാത്രം അവകാശപ്പെട്ടതാണെന്നും അതിന് മറ്റാരും അവകാശവാദം ഉന്നയിക്കേണ്ട കാര്യമില്ലെന്നാണ് ഒരു കൂട്ടരുടെ വാദം

ഷവര്‍മ്മ ശരിക്കും ആരുടേതാണു ?

Published On: 2019-01-16T12:28:48+05:30
ഷവര്‍മ്മ ശരിക്കും ആരുടേതാണു ?

ദുബൈ:കടല്‍ കടന്ന മലയാളികള്‍ കേരളത്തിലേക്ക് കൊണ്ടുവന്ന ഭക്ഷണസാധനങ്ങളില്‍ ഒന്നാണ് ഷവര്‍മ. വ്യത്യസ്തമായ രുചിയും മണവും ഷവര്‍മയെ മലയാളിയുടെ ഇഷ്ടഭക്ഷണമാക്കി മാറ്റുകയും ചെയ്തു. അറബികളുടെ ഇഷ്ട വിഭവം കൂടിയാണിത്. എന്നാല്‍ ഷവര്‍മയെച്ചൊല്ലി ഇന്ന് ലോകം രണ്ട് തട്ടിലാണ്. ഷവര്‍മയുടെ പിതൃത്വത്തെ ചൊല്ലിയാണ് തര്‍ക്കം. ഷവര്‍മ ഇസ്രായേലിലെ അറിയപ്പെടുന്ന തെരുവ് ഭക്ഷണമാണെന്ന് ഒരു പത്രം എഴുതിയതോടെയാണ് തര്‍ക്കം തുടങ്ങുന്നത്. അറേബ്യന്‍ മേഖലയില്‍ വര്‍ഷങ്ങളായി പ്രചാരണത്തിലുള്ള ഭക്ഷണം ഒരു രാജ്യത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്നാണ് ചിലരുടെ അഭിപ്രായം.

ഷവര്‍മ ഇസ്രായേലിലെ ഭക്ഷണമാണെന്ന് പറയുന്നത് പിസ ന്യൂയോര്‍ക്കില്‍ നിന്ന് ഉണ്ടായ ഭക്ഷണമാണെന്ന വാദത്തിന് തുല്യമാണെന്ന് ചിലര്‍ പറയുന്നു. ഷവര്‍മ ഒട്ടോമാന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്നുവെന്ന് പത്രം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്ന കാര്യവും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഷവര്‍മ ഇസ്രായേലിന് മാത്രം അവകാശപ്പെട്ടതാണെന്നും അതിന് മറ്റാരും അവകാശവാദം ഉന്നയിക്കേണ്ട കാര്യമില്ലെന്നാണ് ഒരു കൂട്ടരുടെ വാദം. ഞങ്ങളുടെ ഭൂമിയും സംസ്‌കാരവും കവര്‍ന്നെടുത്തപ്പോലെ ഷവര്‍മയെ വിട്ടുതരില്ലെന്നും ചിലര്‍ വികാരാധീനരാകുന്നു. സംഗതി എന്തായാലും ലോകത്തെ ഏറ്റവും നല്ല ഷവര്‍മ കിട്ടണമെങ്കില്‍ ഇസ്രായേലിലേക്ക് തന്നെ വരണമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

എന്തായാലും ഒരു ഷവര്‍മ കാരണം ലോകം രണ്ട് തട്ടിലായ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ.അറബികളുടെ ഇഷ്ടവിഭവമായ ഷവര്‍മയുടെ ജന്മസ്ഥലം തുര്‍ക്കിയെന്നാണ് വിക്കിപീഡിയ പറയുന്നത്. കമ്പിയില്‍ കോര്‍ത്ത് കനലില്‍ ചുട്ടെടുത്ത ഇറച്ചി പ്രത്യേക മസാല ചേര്‍ത്ത് കുബ്ബൂസിലോ റൊട്ടിയിലോ പൊതിഞ്ഞാണ് ഷവര്‍മ തയ്യാറാക്കുന്നത്. ആട്, കോഴി എന്നിവയുടെ ഇറച്ചിയാണ് സാധാരണയായി ഇതിന് ഉപയോഗിക്കുന്നത്. ബീഫും ഒട്ടക ഇറച്ചിയും ഉപയോഗിച്ച് ഷവര്‍മ തയ്യാറാക്കുന്ന സ്ഥലങ്ങളും വിദേശ രാജ്യങ്ങളിലുണ്ട്.

Top Stories
Share it
Top