രാജധാനിക്ക് 50-ാം പിറന്നാള്‍

50 വർഷത്തെ നീണ്ട സേവനത്തിന്റെ ആഘോഷ ഭാഗമായി പൂക്കളാൽ അലങ്കരിച്ചാണ് രാജധാനി ഹൗറയിൽ നിന്നും പുറപ്പെട്ടത്. യാത്രക്കാർക്ക് ഐസ്‌ക്രീമും രസഗുളയും പച്ചക്കറി കട്‌ലറ്റും ഫിഷ് ഫ്രൈയും വിതരണം ചെയ്താണ് റെയിൽവേ അധികൃതർ ആഘോഷം ഗംഭീരമാക്കിയത്

രാജധാനിക്ക് 50-ാം പിറന്നാള്‍

കൊൽക്കത്ത: ഇന്ത്യൻ റെയിൽവേയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന രാജധാനി എക്‌സ് പ്രസ്സിന് 50ാം പിറന്നാൾ മധുരം. 1960ൽ സർവീസ് ആരംഭിച്ച ആദ്യ രാജധാനിയായ കൊൽക്കത്ത-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ് 1969 മാർച്ച് 3നാണ് ആദ്യ യാത്ര നടത്തിയത്. ഹൗറയിൽ നിന്നും പുറപ്പെട്ട ട്രെയിൻ 17 മണിക്കൂർ 20 മിനുറ്റ് കൊണ്ട് 1450 കിലോമീറ്റർ പൂർത്തിയാക്കി. മുഴുവൻ ശീതീകരിച്ചായിരുന്നു യാത്ര.


50 വർഷത്തെ നീണ്ട സേവനത്തിന്റെ ആഘോഷ ഭാഗമായി പൂക്കളാൽ അലങ്കരിച്ചാണ് രാജധാനി ഹൗറയിൽ നിന്നും പുറപ്പെട്ടത്. യാത്രക്കാർക്ക് ഐസ്‌ക്രീമും രസഗുളയും പച്ചക്കറി കട്‌ലറ്റും ഫിഷ് ഫ്രൈയും വിതരണം ചെയ്താണ് റെയിൽവേ അധികൃതർ ആഘോഷം ഗംഭീരമാക്കിയത്. യാത്രാക്കൂലിക്കൊപ്പം വിതരണം ചെയ്യുന്ന ഭക്ഷണത്തിനും മുൻകൂട്ടി പണമടക്കാനുള്ള സൗകര്യം രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത് രാജധാനിയിലാണ്. രാജധാനിയുടെ 50 വർഷങ്ങൾ എന്നെഴുതിയ തൂവാലയും നൽകിയാണ് റെയിൽവേ യാത്രക്കാരെ സന്തോഷിപ്പിച്ചത്.

ആദ്യ യാത്ര ആരംഭിച്ച പ്ലാറ്റ്‌ഫോം ഒമ്പതിൽ ഉദ്യോഗസ്ഥർ കേക്ക് മുറിച്ചും ആശംസാ സ്റ്റാമ്പ് വിതരണം ചെയ്തും പരിപാടി ഗംഭീരമാക്കി. നിരവദി പരിഷ്‌കാരങ്ങൾക്ക് വിധേയമായിട്ടുള്ള രാജധാനിയിൽ നിലവിൽ 20 എൽ.എച്.ബി കോച്ചുകളും, രണ്ട് എസി ഒന്നാം ക്ലാസ് കോച്ചും അഞ്ച് എസി രണ്ടാം ക്ലാസ് കോച്ചും 10 എസി മൂന്നാം ക്ലാസ് കോച്ചും ഒരു പാൻട്രി കാറുമുണ്ട്.


Read More >>