മെസിക്ക് ശത്രുസംഹാര പൂജ നടത്തി ആരാധകൻ; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് ട്രെയിലർ പുറത്ത്

ഒരു കൂട്ടം കട്ട അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്

മെസിക്ക് ശത്രുസംഹാര പൂജ നടത്തി ആരാധകൻ; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് ട്രെയിലർ പുറത്ത്

കാളിദാസ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു കൂട്ടം കട്ട അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്.

ആട് 2വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തില്‍ നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

അശോകന്‍ ചരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രം നിര്‍മിക്കുന്നത് ആഷിക്ക് ഉസ്മാനാണ്. മിഥുന്‍ മാനുവൽ തോമസും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് സം​ഗീതം. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.


ചിത്രം മാര്‍ച്ച് ഒന്നിന് തിയേറ്ററുകളിലെത്തും.

Read More >>